ഇസ്‌ലാമാബാദ്: ഏറ്റുമുട്ടലുകളും ഭീകരാക്രമണവും നിര്‍ത്തി പരസ്പരസഹകരണത്തില്‍ തുടരുമെന്ന് ഇന്ത്യയും പാക്കിസ്ഥാനും അറിയിച്ചു. ഇന്ത്യന്‍ വിദേശകാര്യസെക്രട്ടറി നിരുപമ റാവുവും പാക്ക് വിദേശകാര്യ സെക്രട്ടറി സല്‍മാന്‍ ബഷീറുമായി നടത്തിയ ചര്‍ച്ചയുടെ രണ്ടാംദിവസമാണ് ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയായത്.
രാജ്യങ്ങളുടെ സുരക്ഷയും സമാധാനവുമാണ് പ്രധാനം. തോക്കിന്റെ നിഴലില്‍ സമാധാനചര്‍ച്ചകള്‍ സാധ്യമല്ലെന്നും ഭീതിയും അക്രമവുമില്ലാത്ത അവസ്ഥയില്‍ മാത്രമേ ഇത്തരം സങ്കീര്‍ണ്ണപ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനാവുകയുള്ളുവെന്ന് നിരുപമ വ്യക്തമാക്കി.
ചര്‍ച്ചയില്‍ മുംബൈ ഭീകരാക്രമണവും സംഝോതാ സ്‌ഫോടനവും കാശ്മീരിലെ തീവ്രവാദി ആക്രമണവും പ്രധാനവിഷയങ്ങളായിരുന്നു. വാക്കുകളില്‍ മാത്രമൊതുങ്ങുന്ന സമാധാനമല്ല ആവശ്യമെന്നും കാശ്മീരില്‍ സമാധാനനടപടികള്‍ നടപ്പിലാക്കാന്‍ കാലതാമസമെടുക്കുമെന്നും അവര്‍ വ്യക്തമാക്കി.
ചര്‍ച്ചയ്ക്കുശേഷം മുന്നറിയിപ്പില്ലാതെ വാര്‍ത്താസമ്മേളനത്തില്‍ ഇരുരാജ്യങ്ങളും സംയുക്തപ്രസ്താവന നടത്തി. ഇരു രാജ്യങ്ങളും തമ്മില്‍ വര്‍ഷങ്ങളായി തുടര്‍ന്നുപോരുന്ന ആഭ്യന്തരപ്രശ്‌നങ്ങള്‍ക്ക് ഇതോടെ അവസാനമാകും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല