ഇംഗ്ലണ്ടിനെതിരെയുള്ള നാല് ടെസ്റ്റുകളിലും നാണംകെട്ട പരാജയം ഏറ്റുവാങ്ങിയതോടെ ടീം ഇന്ത്യയുടെ ബ്രാന്‍ഡ് മൂല്യത്തില്‍ വന്‍ ഇടിവ്. ലോകകപ്പ് നേടിയതിന് ശേഷം യുവരാജും റെയ്നയും പോലുള്ള താരങ്ങള്‍ പരസ്യപ്രതിഫലത്തില്‍ വന്‍ വര്‍ദ്ധനവ് വരുത്തിയിരുന്നു. എന്നാല്‍ ഇംഗ്ലണ്ടിലേറ്റ തോല്‍വി താരങ്ങള്‍ക്ക് തിരിച്ചടിയായിരിക്കുകയാണ്.
ഒട്ടുമിക്ക പരസ്യ കമ്പനികളും ഏജന്‍സികളും ക്രിക്കറ്റ് താരങ്ങളെ ഒഴിവാക്കാനുള്ള ശ്രമത്തിലാണ്. കായിക താരങ്ങളെ പരസ്യത്തിന് ഉപയോഗിക്കുന്ന പ്രവണത കുറഞ്ഞു വരികയാണെന്നു പ്രമുഖ പരസ്യക്കമ്പനി തലവനമാര് പറയുന്നു. അറിയിച്ചു. ഓരോ മത്സരത്തിലും ഇവരുടെ പ്രകടനത്തില്‍ വരുന്ന മാറ്റം കമ്പനികളുടെ ബിസിനസ്സിനെ സാരമായി ബാധിക്കും. എന്നാല്‍ സിനിമ താരങ്ങള്‍ക്ക് എക്കാലവും ഒരേ ഇമേജ് നിലനിര്‍ത്താന്‍ സാധിക്കും. ഇക്കാരണത്താലാണ് ഇവരെ പരസ്യത്തിനു തെരഞ്ഞെടുക്കുന്നത്.
കാനന്‍ ക്യാമറയുടെ പരസ്യ അംബാസഡറാണ് സച്ചിന് തെന്‍ഡുല്‍ക്കര്‍. ഇംഗ്ലണ്ടില്‍ നൂറാം സെഞ്ചുറി തികയ്ക്കുമെന്ന പ്രതീക്ഷയില്‍ കാനന്‍ വന്‍ പ്രചാരണ പരിപാടികളാണു സംഘടിപ്പിച്ചത്. എന്നാല്‍ ഇവര്‍ക്കു വന്‍നഷ്ടമാണ് ഉണ്ടായത്. സച്ചിന്റെ നൂറാം സെഞ്ച്വറി പ്രതീക്ഷിച്ച് ഒരുപിടി കമ്പനികള്‍ പരസ്യങ്ങള്‍ തയാറാക്കി വച്ചിരുന്നു. എന്നാല്‍ സച്ചിന് പരാജയപ്പെട്ടതോടെ ഈ പരസ്യങ്ങളും വഴിയാധാരമായിരിക്കുകയാണ്.
ഇന്ത്യന്‍ ടീമിന്റെ മോശംപ്രകടനം ചില കമ്പനികളെ ക്രിക്കറ്റ് മത്സരങ്ങള്‍ സ്പോണ്സര് ചെയ്യുന്നതില്‍ നിന്നു പിന്തിരിപ്പിച്ചുണ്ട്. ചാംപ്യന്‍സ് ലീഗ് ട്വന്റി20 യില്‍ നിന്ന് എയര്‍ടെല്‍ പിന്മാറി. ഫോര്‍മുല വണ്‍ മത്സരത്തിന്റെ സ്പോണ്‍സര്‍ഷിപ്പ് എടുക്കാനുള്ള ശ്രമത്തിലാണ് അവര്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല