ജയ്പൂര്‍: രാജസ്ഥാന്‍ റോയല്‍സില്‍ തൊഴുത്തില്‍ക്കുത്ത് തുടങ്ങി. ക്യാപ്റ്റന്‍ ഷെയിന്‍ വോണാണ് സംസ്ഥാന ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറിക്കേതിരേ അസഭ്യവാക്കുകളുമായി രംഗത്തെത്തിയത്. വോണിനെതിരേ അസോസിയേഷന്‍ ബി.സി.സി.ഐക്ക് പരാതി നല്‍കിയിട്ടുണ്ട്.
ടീമിന് അനുകൂലമാകുന്ന തരത്തില്‍ പിച്ച് തയ്യാറാക്കിയില്ല എന്നാരോപിച്ചാണ് വോണ്‍ സംസ്ഥാന ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി സജ്ഞയ് ദീക്ഷിത്തിനെതിരേ ആഞ്ഞടിച്ചത്. റോയല്‍ ചാലഞ്ചേര്‍സ് ബാംഗ്ലൂരിനെതിരേ ഒമ്പതുവിക്കറ്റിന് കനത്ത തോല്‍വി ഏറ്റുവാങ്ങിയതിന് ശേഷമാണ് വോണ്‍ തനിനിറം കാട്ടിയത്.
ദീക്ഷിതിനെ പരസ്യമായി അപമാനിക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ച് അസോസിയേഷന്‍ വെന്യൂ ഡയറക്ടര്‍ നരേന്ദ്ര ജോഷി ഐ.പി.എല്‍ സി.ഒ.ഒ സുന്ദര രാമന് കത്തയച്ചിട്ടുണ്ട്. മുന്‍ ആസ്‌ട്രേലിയന്‍ താരത്തിനെതിരേ കടുത്ത നടപടിയെടുക്കണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല