ഇന്ത്യയുമായുള്ള മൂന്നാമത്തെയും അവസാനത്തെയും ക്രിക്കറ്റ് ടെസ്റ്റില്‍ ദക്ഷിണാഫ്രിക്ക് ഒന്നാമിന്നിംഗ്‌സില്‍ 362 റണ്‍സെടുത്തു. മധ്യനിര ബാറ്റ്‌സ്മാന്‍ ജാക്ക് കാലിസി (161 )ന്റെ മികവിലാണ് രണ്ടാംദിവസം ദക്ഷിണാഫ്രിക്ക 362 റണ്‍സ് നേടിയത്.ഒടുവില്‍ സഹീര്‍ ഖാനാണ് കാലിസിനെ പുറത്താക്കിയത്.
ഓപ്പണര്‍മാരായ ക്യാപ്റ്റന്‍ ഗ്രേയം സ്മിത്ത് (6), ആല്‍വിരോ പീറ്റേഴ്‌സണ്‍ (21), ഹാഷിം അംല (59), ഡിവില്ലിയേഴ്‌സ് (26), സ്‌റ്റൈന്‍ (0), പ്രിന്‍സ് (47), ബൗച്ചര്‍ (0), മോര്‍ക്കെല്‍ (8),ഹാരിസ് (7) എന്നിവരാണ് പുറത്തായത്.
ആദ്യദിനത്തില്‍ രണ്ട് വിക്കറ്റെടുത്ത മലയാളി താരം ശ്രീശാന്ത് രണ്ടാംദിവസവും പ്രകടനം ആവര്‍ത്തിച്ചു. ഇതോടെ ശ്രീശാന്തിന് അഞ്ച് വിക്കറ്റായി. അംല, ഡിവില്ലിയേഴ്‌സ്, പ്രിന്‍സ്, ബൗച്ചര്‍, മോര്‍ക്കെല്‍ എന്നിവരെയാണ് ശ്രീശാന്ത് പുറത്താക്കിയത്.
സ്റ്റെയിനിന്റേയും സ്്മിത്തിന്റേയുമടക്കം സഹീര്‍ മൂന്നു വിക്കറ്റുകള്‍ വീഴ്ത്തി്. സ്മിത്ത് കരിയറില്‍ പന്ത്രണ്ടാം തവണയും സഹീര്‍ഖാന് മുന്നില്‍ കീഴടങ്ങിയപ്പോള്‍ പീറ്റേഴ്‌സന്‍റേയും ഹാരിസിന്റേയും വിക്കറ്റുകള്‍ ഇഷാന്ത് ശര്‍മ നേടി. പരമ്പര 1-1 നിലയില്‍ നില്ക്കുന്നതിനാല്‍ ഇരുടീമുകള്‍ക്കും നിര്‍ണായകമാണ് മത്സരം
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല