ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സില്‍ ഇന്ത്യക്ക് രണ്ടുറണ്‍സിന്റെ ലീഡ്. രണ്ടിന് 142 എന്നനിലയില്‍ മൂന്നാംദിനം ബാറ്റിങ് പുനഃരാരംഭിച്ച ഇന്ത്യ സച്ചിന്‍ തെന്‍ഡുല്‍ക്കറിന്റെ സെഞ്ചുറിയുടെ (146) പിന്‍ബലത്തില്‍ ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിങ്സ് സ്കോര്‍ മറികടന്നു. സ്കോര്‍ ഇന്ത്യ 364ന് എല്ലാവരും പുറത്ത്. ദക്ഷിണാഫ്രിക്ക ഒന്നാം ഇന്നിങ്സില്‍ 362 റണ്‍സെടുത്തിരുന്നു.
ഒരുഘട്ടത്തില്‍ മൂന്നിന് 204 എന്നി നിലയില്‍ നിന്ന് ഇന്ത്യന്‍ സ്കോര്‍ ആറിന് 247 ലേക്ക് കൂപ്പുകുത്തി. പതിനഞ്ച് റണ്‍സെടുത്ത ലക്ഷ്മണ്‍ റണൌട്ടായി. രണ്ടുറണ്‍സെടുത്ത പൂജാരയെ സ്റ്റെയിന്‍ വിക്കറ്റിനുമുന്നില്‍ കുടുക്കി. ക്യാപ്റ്റന്‍ ധോണി (പൂജ്യം) സ്റ്റെയിന്റെ പന്തില്‍ പുറത്തായി. സ്റ്റെയിന്റെ തീപാറുന്ന പന്തുകളാണ് ഇന്ത്യന്‍ മധ്യനിരയെ തകര്‍ത്തത്.
വാലറ്റക്കാരായ ഹര്‍ഭജന്‍ സിങ്ങിന്റെയും(40) സഹീര്‍ഖാന്റെയും(23) പിന്തുണയോടെ സച്ചിന്‍ തകര്‍ച്ചയില്‍ നിന്ന് ഇന്ത്യയെ കരകയറ്റി. ദക്ഷിണാഫ്രിക്കയ്ക്കുവേണ്ടി സ്റ്റെയിന്‍ അഞ്ചുവിക്കറ്റ് നേടി. മോര്‍ക്കല്‍ രണ്ടും പോള്‍ ഹാരിസ് ഒന്നും വീതം വിക്കറ്റ് വീഴ്ത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല