സഞ്ജയ് ദത്തിന്റെ നിര്‍മ്മാണ കമ്പനിയുടെ മാനേജരായ ധരം ഒബ്‌റോയി കങ്കണയെ കൈവിടുന്നു. കങ്കണയുടെ മാനേജര്‍ പദവി ഒഴിവാക്കുമെന്ന് ധറാം അടുത്ത സുഹൃത്തുക്കളോട് സൂചിപ്പിച്ചിരിക്കുകയാണ്.
ദത്തും ഭാര്യ മാന്യതയുമായി നല്ല അടുപ്പത്തിലായിരുന്ന കങ്കണ അടുത്തിടെ ഇവരുമായി അകന്നിരുന്നു. കങ്കണയുടെ ബെസ്റ്റ് ഫ്രണ്ടായിരുന്ന
മാന്യത തന്റെ കുടുംബകാര്യങ്ങള്‍ ഇടപെടരുതെന്ന് നടിയെ വിലക്കുകയും ചെയ്തിട്ടുണ്ട്. ദത്തിനെയും കുടുംബത്തെയും കുറിച്ച് മോശം കാര്യങ്ങള്‍ പ്രചരിപ്പിക്കുന്ന കങ്കണ മാന്യതയുടെ ഉറക്കം നഷ്ടപ്പെടുത്തിയിരിക്കുകയാണ്. കുട്ടികളെ നോക്കാന്‍ പോലും മാന്യത ഉത്സാഹം കാണിക്കുന്നില്ലെന്നാണ് അവരുടെ സുഹൃത്തുക്കളില്‍ നിന്നും ലഭിക്കുന്ന വിവരം.
സഞ്‌ജെയ് ദത്തിന്റെയും മാന്യതയുടെയും കണ്ണിലെ കരടായി കങ്കണ മാറിയതോടെ ദത്തിന്റെ നിര്‍മ്മാണ കമ്പനിയുടെ സി.ഇ.ഒയായ ധരമാണ് വിഷമത്തിലായത്. കങ്കണയുടെ മാനേജര്‍ കൂടിയായ ധരം ആ പദവി ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതനായിരിക്കുകയാണ്. ദത്തിനെതിരെ വിമര്‍ശനങ്ങളുമായി കങ്കണയെത്തിയപ്പോള്‍ ധരം ഹൊങ്കോങ്ങിലായിരുന്നു. തനിക്കിനി കങ്കണയ്‌ക്കൊപ്പം പ്രവര്‍ത്തിക്കാനാവില്ലെന്ന് അവിടെ നിന്നുതന്നെ ധരം കങ്കണയെ അറിയിച്ചിട്ടുണ്ടെന്നാണ് മാന്യതയുടെ സുഹൃത്ത് പറയുന്നത്.
ദത്തും കുടുംബവും കങ്കണയും തമ്മിലുള്ള ശീതസമരമാണ് സഞ്ജയ് ദത്ത് നായകനാകുന്ന സിനിമയില്‍ നിന്നും ഡെയ്റ്റ് പ്രശ്‌നം പറഞ്ഞ് കങ്കണ ഒഴിയാന്‍ കാരണമെന്നാണ് ബോളിവുഡിലെ പാപ്പരാസികള്‍ പറയുന്നത്. ഇതോടെ ദത്തിന്റെ നിര്‍മ്മാണ കമ്പനിയില്‍ നിന്നും പിറന്നാളാഘോഷങ്ങളില്‍ നിന്നുമൊക്കെ കങ്കണ ഔട്ടാവുകയും ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല