അട്ടപ്പാടി സെഹിയോന്‍ ധ്യാനകേന്ദ്രത്തിലെ വചന പ്രഘോഷകനും സീറോ മലബാര്‍ സഭ ചാപഌനുമായ ഫാദര്‍ സോജി ഓലിക്കലും ബ്രദര്‍ ബാബുരാജും ചേര്‍ന്ന് നയിക്കുന്ന ദമ്പതികള്‍ക്കുള്ള മൂന്ന് ദിവസത്തെ ധ്യാനം മെയ് 9,10,11 തീയ്യതികളില്‍ ബെര്‍മിങ്ഹാമിനടുത്തുള്ള നനീട്ടണ്‍ ഔവര്‍ ലേഡി ഓഫ് ഏഞ്ച്ല്‍സ് കത്തോലിക്ക പള്ളിയില്‍ വെച്ച് നടത്തപ്പെടുന്നു. ധ്യാനത്തോടനുബന്ധിച്ച് കൗണ്‍സിലിങ്ങിനും മറ്റും സൗകര്യം ഉണ്ടായിരിക്കും. ഇംഗ്ലണ്ടില്‍ തന്നെ ഇത് രണ്ടാം പ്രാവശ്യമാണ് ദമ്പതീ ധ്യാനം നടക്കുന്നത്. ആദ്യമായി നടന്നത് വൂസ്റ്ററിലായിരുന്നു. മൂന്നു ദിവസവും രാവിലെ 10.30 മുതല്‍ വൈകിട്ട് 9 മണിവരെയാണ് ധ്യാനസമയം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല