അഡ്വ റെന്സണ് തുടിയാന്‍പ്ലാക്കല്‍ (മാഞ്ച്സ്റ്റര്‍: ദശാബ്ദി ആഘോഷിക്കുന്ന ട്രഫോര്‍ഡ് മലയാളീ അസോസിയേഷന്‍ ദശസന്ധൃ എന്ന ബാനറില്‍ ഇന്ന് വൈകിട്ട് 4 മണിക്ക് മാഞ്ച്സ്റ്ററിലെ പ്രശസ്തമായ ഫോറം സെന്റെറില്‍ നജിം അര്‍ഷാദ് ടീം നയിക്കുന്ന ഗാനമേള സംഘടിപ്പിക്കുന്നു.ലോകമെമ്പാടുമുള്ള മലയാളികളെ ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന ടെലിവിഷന്‍ പ്രോഗ്രമിലൂടെ സംഗീതത്തിന്റെ മാസ്മരിക ലോകത്തേക്ക് കൂട്ടികൊണ്ട് പോയ പ്രശസ്തരായ മലയാള ച ലച്ചീത്ര പിന്നണി ഗായകാരായ നജീ അര്‍ഷാദ്,അരുണ്‌ഗോപന്‍ വൃന്ദാഷെമീക്ക് തുടങിയവരുടെ നേത്രൃത്വത്തില്‍ പത്തോളം പേരടങിയ ലൈവ് ഓര്‍ക്‌സ്ട്രയാണ് ഫോറം സെന്റെറില്‍ എത്തുന്ന സംഗീത പ്രേമികളെ കാത്തിരിക്കുന്നതു. യേശുദാസ് ഷോയ് ക്ക് ശേഷം ആദ്യമായാണ് ലൈവ് ഓര്‍ക്‌സ്ട്രയ ഒരു പക്ഷെ UK യില്‍ അരങേറുവാന്‍ പോകുന്നതു .
കഴിഞ്ഞ ഒരു വര്‍ഷക്കാലമായി നീണ്ടുനിന്ന ട്രഫോര്‍ഡ് മലയാളീ അസോസിയേഷന്റെ വാര്‍ഷികാഘോഷ പരിപാടിയുടെ സമാപന സമ്മേളനമാണ് ദശസന്ധൃ എന്ന് നാമകരണം ചെയ്യപെട്ട പ്രസ്തൂത പരിപാടി .2015 ജാനുവരി മാസത്തില്‍ മാഞ്ച്സ്റ്ററിലെ ഫ്‌ളിക് സ് ററണ് എക്‌സ് സര്‍വീസ് മാന്‍ അസോസിയേഷന്‍ ഹാളില്‍ നിറഞ്ഞു കവിഞ്ഞ സദസ്സിനെ സാക്ഷി നിര്‍ത്തി തുടങിവച്ച പത്താം വാര്‍ഷികാഘോഷത്തിന്റെ സമാപനം ദശസന്ധൃയോടെ പൂര്‍ണ്ണമാവുകയാണ് .
ട്രഫോര്‍ഡ് മലയാളീ അസോസിയേഷന്‍ പ്രസിഡന്റ് ഡോ : സിബി സിബി വേകത്താനത്തിന്റെ അദ്ധ്യക്ഷതയില്‍ അരംഭി ക്കുന്ന പത്താം വാര്‍ഷികാഘോഷ സമാപന ഉല്‍ഘാടനം ബിര്‍മ്മിഹാമിലെ ഇന്ത്യന്‍ കോണ്‌സുലര്‍ ജനറല്‍ശ്രീ ജെ .കെ ശര്‍മ്മ ഉല്‍ഘാടനംചെ യ്യുന്നതായിരിക്കും.
ദശാബ്ദി ആ ഘോഷത്തോട് അനുബന്ധിച്ച് പ്രസിദ്ധീകരിക്കുന്ന സ്വരം എന്ന മാഗസിന്റെ പ്രകാശനം ശ്രീമതി മേരി റോബിന്‍സണ് (M.P ചീടില്‍ ) നിര്‍വവ്വഹിക്കുന്നതായിരിക്കും .ക്രോയിടോണ് മുന്‍മേയറും കൌണ്‌സിലറുമായ ശ്രീ മതി മന്‍ജ്ജൂ ഷാഹുല്‍ ഹമീദും ഗ്ലോബല്‍ പ്രവസി മലയാളി കൌണ്‌സില്‍ പ്രസിഡന്റ് ശ്രീ സാബു കുരിയന്‍ ,അഡ്വ :റെന്സണ് തുടിയാന്‍പ്ലാക്കല്‍ തുടങിയവര്‍ പ്രസംഗിക്കുന്നതായിരിക്കും
ഗ്ലോബല്‍പ്രവസി മലയാളി കൌണ്‌സിലും സെന്റ് മേരീസ് ഇന്റര്‍നാഷണല്‍ ഏഡൂയുക്കേഷന്‍ ആന്‍ഡ് റിക്ക്രട്ട്‌മെനറും ആണ് ട്രഫോര്‍ഡ് മലയാളീ അസോസിയേഷന്റെ പത്താം വാര്‍ഷികാഘോഷിത്തിന്റെ ഔദ്യോതിക സ്‌പോണ്‌സര്‍മാര്‍
പരിപാടിയില്‍ പങ്കെടുക്കുവാന്‍ വരുന്നവര്‍ക്ക് പ്രതേൃകം കാര്‍ പാര്‍ക്കിന്‍ങ് സൗകര്യം ഒരുക്കിയിട്ടുണ്ട് .
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല