ഗ്ലോബല്‍ പ്രവാസി മലയാളി കൌണ്‍സില്‍ സംഘടിപ്പിക്കുന്ന യേശുദാസ് ഷോയില്‍ പങ്കെടുക്കുവാന്‍ ഗന്നഗന്ധര്‍വന്‍ യേശുദാസ് , വിജയ് യേശുദാസ് , സുജാത , ശ്വേത എന്നിവര്‍ വ്യാഴാഴ്ച മാഞ്ചസ്റ്ററില്‍ എത്തിച്ചേരും .യു കെ മലയാളികള്‍ ആവേശപൂര്‍വ്വം കാത്തിരിക്കുന്ന ഈ സംഗീത നിശയില്‍ പങ്കെടുക്കുവാന്‍ യു കെ യുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മലയാളികള്‍ ശനിയാഴ്ച മാഞ്ചസ്റ്ററില്‍ എത്തിച്ചേരും . യു കെ യില്‍ ഇത്രയും സംഗീതന്ജരെ പങ്കെടുപ്പിച്ചുകൊണ്ട് ഇദം പ്രഥമമായി നടക്കുന്ന സംഗീത നിശ യു കെ മലയാളികളുടെ ചരിത്രത്തിലെ തന്നെ ഏറ്റവും അവിസ്മരണീയമായ മുഹൂര്‍ത്തമായി മാറും .
ലൈവ് ഓര്‍ക്കസ്ട്രയുടെ അകമ്പടിയോടെ നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കുവാന്‍ അമേരിക്കയില്‍ നിന്നും ആണ് ഓര്‍ക്കസ്ട്ര ടീം എത്തുന്നത് . യു കെയിലെ സംഗീത പ്രേമികള്‍ ആവശ്യപെട്ട ഗാനങ്ങള്‍ ഗാന ഗന്ധര്‍വന്‍ ആലപിക്കാമെന്നു സമ്മതിച്ചിട്ടുണ്ടെന്ന് ഗ്ലോബല്‍ പ്രവാസി മലയാളി കൌന്‍സില്‍ ചെയര്‍മാന്‍ സബ് കുര്യന്‍ മന്നാകുളം അറിയിച്ചു . യു കെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും പരിപ്പാടിയില്‍ പങ്കെടുക്കുന്നതിനായി എത്തുവാന്‍ എത്തുന്നുവര്‍ക്ക് ഇനിയും ടിക്കെറ്റ് ആവശ്യമുളളവര്‍ക്കായി അപ്പോളോ തീയറ്ററില്‍ പത്തോളം ടിക്കെറ്റ് കൌണ്ടറുകള്‍ ഏര്‍പ്പെടുത്തുമെന്നും ഭാരവാഹികള്‍ അറിയിച്ചു .
പരിപാടിയില്‍ പങ്കെടുക്കുന്ന ആളുകളെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തുന്ന നറുക്കെടുപ്പില്‍ വിജയികള്‍ ആകുന്നവരെ കാത്തു വമ്പന്‍ സമ്മാനങ്ങളും കാത്തിരിപ്പുണ്ട് . വൈകുന്നേരം മൂന്നു മണി മുതല്‍ ഭക്ഷണ കൌണ്ടറുകളും സജ്ജീകരിച്ചിട്ടുണ്ട് . കാര്‍ പാര്‍ക്കിങ്ങിനും വിപുലമായ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട് . അത്യാധുനിക ശബ്ദ
സംവിധാനങ്ങള്‍ ആണ് ഹാളില്‍ ക്രമീകരിച്ചിരിക്കുന്നത് .
മലയാളിയുടെ ജീവിതത്തിന്റെ ഭാഗമായ .,ഗന്ധര്‍വ സ്വരമാധുരി ഇരുപത്തി ആറിനു അപ്പോളോ തീയറ്ററില്‍ ഒഴുകി ഇറങ്ങുമ്പോള്‍ ജീവിതത്തിലെ അപൂര്‍വമായ സൌഭാഗ്യങ്ങളില്‍ ഒന്നായി ഇത് മാറും എന്ന് ഉറച്ചു വിശ്വസിക്കുന്ന മലയാളി സമൂഹം ആകാംഷയോടെ യാണ് പരിപാടിക്കായി കാത്തിരിക്കുന്നത് . കാലത്തോടൊപ്പവും തങ്ങളുടെ ജീവിതത്തോടൊപ്പവും സഞ്ചരിക്കുന്ന മലയാളത്തിന്റെ ഗന്ധര്‍വ സ്വരം നേരിട്ടാസ്വദിക്കുവാന്‍ സകുടുംബം യു കെ മലയാളികള്‍ മാഞ്ചസ്റ്ററിലേക്ക് ഒഴുകിയെത്തും . കൂടുതല്‍ വിവരങ്ങള്‍ക്ക് , താഴെ പറയുന്ന നമ്പരുകളില്‍ ബന്തപെടുക .07904071234,07841071339,07868173401. www.globalpravasi.com
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല