അപ്പച്ചന്‍ കണ്ണഞ്ചിറ (ലണ്ടന്‍): ‘ദാഹത്തോടെ തിരുവചനം സ്വീകരിക്കുന്നവര്‍ അത്ഭുതങ്ങളും,അടയാളങ്ങളും,രോഗശാന്തികളും ദര്‍ശ്ശിക്കുമെന്നും ഭൗതിക നേട്ടങ്ങളില്‍ ഭ്രമിച്ച് ദൈവത്തെ മറക്കുന്നവര്‍ വിനാശത്തിലേ നിപതിക്കൂ’ എന്നും ബ്രെന്‍ഡ്‌വുഡ് ചാപ്ലൈനും അഭിഷേകാഗ്‌നി ലണ്ടന്‍ റീജണല്‍ കോര്‍ഡിനേറ്ററുമായ ഫാ.ജോസ് അന്ത്യാംകുളം. ‘അനശ്വര സന്തോഷം അനുഭവിക്കുവാന്‍ കിട്ടുന്ന അവസരങ്ങള്‍ നഷ്ടപ്പെടുത്തരുതെന്നും, അനുഗ്രഹങ്ങളില്‍ കൃതജ്ഞത അര്‍പ്പിക്കുന്ന ശുശ്രുഷകള്‍ മഹത്തരമാണെന്നും’ ജോസച്ചന്‍. ലണ്ടന്‍ റീജണല്‍ അഭിഷേകാഗ്‌നി കണ്‍വെന്‍ഷന്റെ മുന്നോടിയായി അപ്ടണ്‍പാര്‍ക്കില്‍ നടത്തപ്പെട്ട ഒരുക്ക ധ്യാനം നയിച്ചു കൊണ്ട് സന്ദേശം നല്‍കുകയായിരുന്നു ജോസച്ചന്‍.
വന്‍ പങ്കാളിത്തം കൊണ്ടും, പ്രാര്‍ത്ഥനാ കൂട്ടായ്മയുടെ ചൈതന്യം കൊണ്ടും ഒരുക്ക ധ്യാനം ശ്രദ്ധേയമായി. പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥം യാചിച്ചു കൊണ്ട് ജപമാല സമര്‍പ്പണത്തോടെ ആരംഭിച്ച ഒരുക്ക ധ്യാനത്തില്‍ വിശുദ്ധ ബലിയും, മാതാവിന്റെ നൊവേനയും അര്‍പ്പിക്കപ്പെട്ടു.
ലണ്ടന്‍ കണ്‍വെന്‍ഷന്റെ ക്രമീകരണങ്ങളും, വോളണ്ടിയേഴ്സ്സിന്റെ ചുമതലകളെപ്പറ്റിയും അഭിഷേകാഗ്‌നി കണ്‍വെന്‍ഷന്റെ സഹകാരി തോമസ് ആന്റണി വോളണ്ടിയേഴ്സ്സിനു വിശദീകരിക്കുകയുണ്ടായി. ആയിരങ്ങളെ പ്രതീക്ഷിക്കുന്ന ബൈബിള്‍ കണ്‍വെന്‍ഷന്റെ വിജയത്തിനായുള്ള ശക്തമായ പ്രാര്‍ത്ഥനകള്‍ അഭ്യര്‍ത്ഥിച്ച തോമസ് ഒരൊറ്റ വ്യക്തി പോലും ഈ ദൈവീക കൃപയുടെ അഭിഷേക സുവര്‍ണ്ണാവസരം നഷ്ടപ്പെടാതെ ശ്രദ്ധിക്കണം എന്നും ഉദ്‌ബോധിപ്പിച്ചു.
മില്‍ ഹില്‍ ഈസ്റ്റ് ട്യൂബ് സ്റ്റേഷനില്‍ നിന്നും ധ്യാന വേദിയിലേക്കും തിരിച്ചും സൗജന്യമായി ട്രാന്‍സ്‌പോര്‍ട്ട് ഒരുക്കുന്ന വോളണ്ടിയര്‍ അനില്‍ എന്‍ഫീല്‍ഡ്, റിഫ്രഷ്‌മെന്റ് ചുമതലയുള്ള ഷാജി എന്നിവര്‍ അവരുടെ കര്‍ത്തവ്യങ്ങളും, ഒരുക്കങ്ങളും വിശദീകരിച്ചു .ധ്യാനത്തിന് ട്രെയിനില്‍ എത്തുന്ന യാത്രക്കാര്‍ക്ക് സൗകര്യം ഒരുക്കുവാന്‍ സഹായം ചെയ്യുവാന്‍ സന്നദ്ധരായവര്‍ അനിലിനെ (07723744639) ബന്ധപ്പെടണമെന്നും അഭ്യര്‍ത്ഥിക്കുകയുണ്ടായി. ഇനിയുള്ള ഒരാഴ്ച അഭിഷേകാഗ്‌നി കണ്‍വെന്‍ഷന്റെ വിജയങ്ങള്‍ക്കും, സുഗമമായ നടത്തിപ്പിനും പ്രാര്‍ത്ഥനാ നിര്‍ഭരമായി അഹോരാത്രം പ്രവര്‍ത്തിക്കുവാന്‍ തീരുമാനം എടുത്താണ് ഏവരും പിരിഞ്ഞത്.
പ്രശസ്ത ധ്യാന ഗുരു ഫാ.സേവ്യര്‍ഖാന്‍ വട്ടായില്‍ നയിക്കുന്ന ഗ്രെയ്റ്റ് ബ്രിട്ടന്‍ രൂപതയുടെ അഭിഷേകാഗ്‌നി കണ്‍വെന്‍ഷനിലൂടെ ലണ്ടനിലെ അല്ലിയന്‍സ് പാര്‍ക്കില്‍ നിറയുന്ന പരിശുദ്ധാല്‍ മ്മാവിന്റെ ശക്തി പാശ്ചാത്യ മണ്ണില്‍ ദൈവ കൃപാ നിറവില്‍ വിശ്വാസത്തിന്റെയും, സ്‌നേഹത്തിന്റെയും അലയടിയാവും ഇനിയുള്ള നാളുകളില്‍ ശ്രവിക്കുക ഒപ്പം സഭാ സ്‌നേഹവും, കൂട്ടായ്മയുടെ ശാക്തീകരണവും ഊട്ടി ഉറപ്പിക്കലും.
October 29 Sunday 9:30 to 18:00
Allianz Park Greenlands Lanes, Hendon, London NW4 1RL
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല