ദിലീപിനെ നായകനാക്കി ലാല്‍ജോസ് സംവിധാനം ചെയ്യുന്ന സ്പാനിഷ് മസാല യില്‍ എമി ജാക്‌സണ്‍ നായികയാകുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ചിത്രത്തില്‍ നിന്നും എമി പിന്‍മാറിയിരിക്കുകയാണ്. ഗൗതം മേനോന്റെ സിനിമയുടെ ഷൂട്ടിംഗ് തിരക്കിലായതിനാലാണ് നേരത്തെ നിശ്ചയിച്ച നായിക എമി ജാക്‌സണ്‍ നായികാപദവിയില്‍ നിന്നും പുറത്തായത്.
ഗൌതം വാസുദേവ് മേനോന്‍ സംവിധാനം ചെയ്യുന്ന ‘വിണ്ണൈത്താണ്ടി വരുവായാ’ ഹിന്ദി റീമേക്കില്‍ അഭിനയിച്ചുവരികയാണ് എമി ജാക്‌സണ്‍. ഈ സിനിമയുടെ തിരക്കില്‍ ‘സ്പാനിഷ് മസാല’യ്ക്ക് നല്‍കാന്‍ ഡേറ്റില്ലാത്തതിനാലാണ് എമി ജാക്‌സണ്‍ മലയാളചിത്രം വേണ്ടെന്നു വച്ചത്.
എമിക്ക് പകരം ഓസ്ട്രിയന്‍ സുന്ദരി ഡാനിയേല സക്കേള്‍ ദിലീപിന്റെ നായികയാകും. വിയന്നയില്‍ നിന്നുള്ള മോഡലായ ഡാനിയേല നിരവധി പരസ്യങ്ങളിലെ സ്വപ്നസുന്ദരിയായിരുന്നു. മലയാളിയുവാവ് സ്പാനിഷ് സുന്ദരിയുമായി പ്രണയത്തിലാകുന്ന കഥയായിരുന്നു സ്പാനിഷ് മസാലയുടേത്.
സ്‌പെയിനിലായിരുന്നു സിനിമയുടെ ഷൂട്ടിംഗ് തീരുമാനിച്ചിരുന്നത്. ആഗസ്റ്റ് പകുതിയോടെ സിനിമ തുടങ്ങും. സ്‌പെയിനിലെ പ്രശസ്തമായ ‘ലാ ടൊമാറ്റിന’ ഫെസ്റ്റില്‍ നടക്കുന്നതും ഈ സമയത്താണ്. സ്‌പെയിനിലെ പ്രശസ്തമായ കാളപ്പോരും സിനമയ്ക്കു വേണ്ടി ചിത്രീകരിക്കും.
ബെന്നി പി. നായരമ്പലത്തിന്റേതാണ് സ്പാനിഷ് മസാലയുടെ തിരക്കഥ. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് വിദ്യാസാഗര്‍ ഈണമിടും. ലോകനാഥന്‍ ഛായാഗ്രഹണം. കുഞ്ചാക്കോ ബോബനും ബിജു മേനോനും വേഷമിടുന്നുണ്ട്..
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല