കഥാപാത്രങ്ങളില്‍ വ്യത്യസ്തതകൊണ്ടുവരാന്‍ ദിലീപ് ഏറെ ശ്രദ്ധിച്ചിട്ടുണ്ട്. ചാന്ത്‌പൊട്ട്, കുഞ്ഞിക്കൂനന്‍, ചക്കരമുത്ത്, തിളക്കം തുടങ്ങിയ ചിത്രങ്ങളിലൂടെ ദിലീപ് പ്രേക്ഷകരെ അമ്പരപ്പിച്ചതാണ്. ഇപ്പോഴിതാ ദിലീപ് പെണ്‍വേഷം കെട്ടാനും തയ്യാറാവുന്നു. ഒരു സീനിലേക്കോ, പാട്ടിനോ വേണ്ടിയല്ല, ചിത്രത്തില്‍ മുഴുവന്‍ പെണ്‍വേഷം കെട്ടാനാണ് ദിലീപ് ഒരുങ്ങുന്നത്.
ജാസ് തോമസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് ദിലീപ് പെണ്‍വേഷം കെട്ടുന്നത്. ഈ സിനിമയില്‍ ബിജുമേനോന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഭാര്യയായാണ് ദിലീപെത്തുന്നത്. കഥയിങ്ങനെയാണ്, ദിലീപും ബിജുമേനോനും ആത്മാര്‍ത്ഥ സുഹൃത്തുക്കളാണ്. ഒരു പ്രത്യേക സാഹചര്യത്തില്‍ ദിലീപിന് ബിജുമേനോന്റെ ഭാര്യയായി വേഷം കെട്ടേണ്ടിവരുന്നു. സിനിമയിലുടനീളം ദിലീപ് ഈ ഭാര്യവേഷത്തിലാണ് പ്രത്യക്ഷപ്പെടുന്നത്.
സൂപ്പര്‍ഹിറ്റുകളുടെ സൃഷ്ടാക്കളായ ഉദയ്കൃഷ്ണ – സിബി കെ തോമസ് ടീമാണ് ഈ സിനിമയുടെ രചന നിര്‍വഹിക്കുന്നത്. ‘സ്വ.ലേ’യ്ക്ക് ശേഷം കളര്‍ ഫാക്ടറിയുടെ ബാനറില്‍ പി സുകുമാറും മധു വാര്യരും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ പേര് നിശ്ചയിച്ചിട്ടില്ല. അടുത്ത വര്‍ഷം ആദ്യം ചിത്രം തിയ്യറ്ററിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനുമുപ് ജോസ് തോമസ് ദിലീപ് സിബി ഉദയന്‍ ടീം ഒരുമിച്ചത് ‘ഉദയപുരം സുല്‍ത്താന്‍’ എന്ന സിനിമയിലായിരുന്നു, ആ ചിത്രം സൂപ്പര്‍ഹിറ്റായിരുന്നു
‘മൈ നെയിം ഈസ് അവറാച്ചന്‍’ എന്നൊരു ചിത്രമാണ് ദിലീപിനുവേണ്ടി ജോസ് തോമസ് ആദ്യം ചിന്തിച്ചിരുന്നത്. അതില്‍ അവറാച്ചന്‍ എന്ന കഥാപാത്രവും ഒരു ആനയും തമ്മിലുള്ള രസകരമായ ബന്ധത്തിന്റെ കഥയായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍ ചില സാങ്കേതിക കാരണങ്ങളാല്‍ ഈ പ്രൊജക്ട് മാറ്റിവച്ചിട്ടാണ് ദിലീപിനെ പെണ്‍വേഷം കെട്ടിക്കാന്‍ ജോസ് തോമസ് ഒരുങ്ങിയത്.
മലയാളത്തില്‍ പല നടന്‍മാരും പെണ്‍വേഷം കെട്ടിയിട്ടുണ്ട്. എന്നാല്‍ അത് ഒന്നോ രണ്ടോ സീനിലോ, അല്ലെങ്കില്‍ ഗാനരംഗങ്ങളിലോ ഒതുങ്ങിയിരുന്നു. തമിഴ്‌സൂപ്പര്‍ സ്റ്റാര്‍ കമല്‍ഹാസന്‍ ‘അവ്വൈ ഷണ്‍മുഖി’ എന്ന സിനിമയില്‍ പെണ്‍വേഷം കെട്ടി ആരാധകരെ വിസ്മയിപ്പിച്ചിരുന്നു. കമലിന്റെ പ്രകടനം ദിലീപ് ആവര്‍ത്തിക്കും എന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല