1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 7, 2015

ബിനോയി സ്റ്റീഫന്‍ കിഴക്കനടി: ഷിക്കാഗോ സേക്രഡ് ഹാര്‍ട്ട് ഫൊറോനാ വികാരി വെരി റെവ. ഫാ. എബ്രാഹം മുത്തോലത്തിന്റെ പിതാവും, സെപ്‌റ്റെംബര്‍ 25 ന് ലോസ് ആഞ്ചലസില്‍ നിര്യാതനുമായ, എം. സി. ചാക്കോ മുത്തോലത്തിനുവേണ്ടി (94), ഒക്‌റ്റോബര്‍ 3 ശനിയാഴ്ച 10 മണിക്ക്, തിരുഹ്യദയ ദൈവാലയത്തില്‍, ഷിക്കാഗോ സെ. തോമസ് സീറോ മലബാര്‍ രൂപത സഹായമെത്രാന്‍ മാര്‍ ജോയി ആലപ്പാട്ടിന്റെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ ബലി അര്‍പ്പിക്കുകയും അപ്പച്ചന്റെ ആത്മാവിന്റെ നിത്യ ശാന്തിക്കുവേണ്ടി പ്രത്യേകം പ്രാര്‍ത്ഥിക്കുകയും ചെയ്തു. റെവ. ഫാ. എബ്രാഹം മുത്തോലത്ത്, അസി. വികാരി റെവ. ഫാ. സുനി പടിഞ്ഞാറേക്കര എന്നിവര്‍ സഹകാര്‍മികരും ആയിരുന്നു.

മാര്‍ ജോയി ആലപ്പാട്ട് പിതാവ് തന്റെ അനുശോചനസന്ദേശത്തില്‍, ഒരു നൂറ്റാണ്ടോളം ജീവിച്ച ഈ അപ്പച്ചന്റെ പ്രാര്‍ത്ഥനാ നിരതമായ ജീവിതത്തെപ്പറ്റി പ്രത്യേകം എടുത്തു പറയുകയും, തന്റെ 2 മക്കളെ സഭാശുഷ്രൂഷക്കായി നല്‍കുകയും ചെയ്ത് ദൈവാനുഗ്രഹം പ്രാപിച്ച ഒരു വ്യക്തിയായിരുന്നു എന്നും അനുസ്മരിപ്പിച്ചു. ബഹുമാനപ്പെട്ട മുത്തോലത്തച്ചന്‍ തന്റെ പിതാവിന്റെ വേര്‍പാടില്‍ അനുശോചനം അറിയിച്ച കോട്ടയം അതിരൂപതാധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട് പിതാവിനും, സഹായമെത്രാന്‍ മാര്‍ ജോസെഫ് പണ്ടാരശ്ശേരി പിതാവിനും, സംസ്‌കാരശുഷ്രൂഷയില്‍ പങ്കെടുത്ത ഷിക്കാഗോ സെ. തോമസ് സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത് പിതാവിനും, ക്‌നാനായ റീജിയണ്‍ ഡയറക്ടര്‍ മോണ്‍. റെവ. ഫാ. തോമസ് മുളവനാല്‍, മറ്റ് വൈദികര്‍, സിസ്റ്റേഴ്‌സ്, ക്‌നാനായ റീജിയണില്‍നിന്ന് നേരിട്ടും അല്ലാതെയും പങ്കെടുക്കുകയും, അനുശോചനം രേഘപ്പെടുത്തുകയും പ്രത്യേകം പ്രാര്‍ത്ഥിക്കുകയും ചെയ്ത എല്ലാവര്‍ക്കും നന്ദി പറയുകയും ചെയ്തു. ക്‌നാനായ റീജിയണിന്റെ പ്രഥമ വികാരി ജനറാളായിരുന്ന, ബഹുമാനപ്പെട്ട മുത്തൊലത്തച്ചന്റെ പിതാവിന്റെ വെര്‍പാടില്‍ അനുശോചനം രേഘപ്പെടുത്തുന്നതിനും, പ്രാര്‍ത്ഥനകളില്‍ പങ്കെടുക്കുന്നതിനുമായി സേക്രഡ് ഹാര്‍ട്ട്, സെ. മേരീസ് ഇടവകളില്‍ നിന്നും ധാരാളം പേര്‍ പങ്കെടുത്തു. തന്റെ പിതാവിന്റെ ആത്മശാന്ദിക്കുവേണ്ടി പ്രത്യേകം വിശുദ്ധ ബലി അര്‍പ്പിച്ച് ശുഷ്രൂഷ നയിച്ച ആലപ്പാട്ട് പിതാവിനും, ബഹുമാനപ്പെട്ട സുനി അച്ചനും, മദര്‍ സി. സേവ്യര്‍, പങ്കെടുത്ത എല്ലാവര്‍ക്കും, മുത്തോലത്തച്ചന്‍ പ്രത്യേകം നന്ദി പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.