ലണ്ടന്‍: കടുത്ത സാമ്പത്തികമാന്ദ്യത്തില്‍പ്പെട്ട് നട്ടംതിരിയുന്ന ബ്രിട്ടീഷ് ജനതയുടെമേല്‍ വീണ്ടും വില വര്‍ധനയുടെ അധികഭാരം. മൊത്തവിലയിലെ വര്‍ധനയുടെ പേരു പറഞ്ഞ് വൈദ്യുതി- പാചകവാതക ബില്ലില്‍ ഇരുന്നൂറ് പൗണ്ട് കൂട്ടാനാണ് ബ്രിട്ടിഷ് ഗ്യാസിന്റെ പുതിയ തീരുമാനം. ബ്രിട്ടണിനെ കുടുംബങ്ങള്‍ക്ക് അതികഭാരമാകുമെന്ന് വിലയിരുത്തപ്പെടുന്ന പുതിയ തീരുമാനം ഇടത്തട്ടുകാരെയും താഴെക്കിടയിലുള്ളവരെ പൂര്‍ണ്ണമായും സാമ്പത്തികബാധ്യതയിലേക്ക് തള്ളിവിടുന്ന ഒന്നാണെന്ന പരാതി വ്യാപകമായി ഉയരുന്നുണ്ട്.
യുകെയിലെ ഏറ്റവും വലിയ എനര്‍ജി കമ്പനിയാണ് ഇപ്പോള്‍ നിരക്ക് കൂട്ടാന്‍ തീരുമാനിച്ചിരിക്കുന്ന ബ്രിട്ടിഷ് ഗ്യാസ് . 16 മില്യണ്‍ പേരാണ് അവരുടെ ഉപഭോകതാക്കള്‍ . ഇവര്‍ പതിനെട്ട് ശതമാനത്തോളമാണ് പാചകവില കൂട്ടാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇത് സ്വകാര്യ കമ്പനിയുടെ തീരുമാനമാണെങ്കിലും സര്‍ക്കാരിന്റെ മൗനാനുവാദത്തോടെയാണ് ഈ തീരുമാനം വരുന്നതെന്നാണ് ഉയരുന്ന ആക്ഷേപം. പാചകവാതകത്തിന് പതിനെട്ട് ശതമാനം വിലകൂടുമ്പോള്‍ പതിനാറ് ശതമാനമാണ് വൈദ്യുതി ബില്‍ കൂടുന്നത്.
ഇത് രണ്ടുംകൂടി ആകുമ്പോള്‍ ഒരു കുടുംബത്തിലെ ശരാശരി ബില്‍ 1,096 പൗണ്ടിനും 1,288 പൗണ്ടിനുമിടയില്‍ ബില്‍ വരുമെന്നാണ് കരുതപ്പെടുന്നത്. ഓഗസ്റ്റ് പതിനെട്ട് മുതല്‍ നടപ്പിലാകുമെന്ന് കരുതപ്പെടുന്ന പുതിയ നിയമം ഒന്‍പത് മില്യണ്‍ കുടുംബങ്ങളെയായിരിക്കും നേരിട്ട് ബാധിക്കുക. ഈ വര്‍ഷംതന്നെ രണ്ടാമത്തെ തവണയാണ് യുകെയിലെ പാചകവാതക- വൈദ്യുത ബില്ലുകള്‍ കമ്പനി വര്‍ദ്ധിപ്പിക്കുന്നത്. കഴിഞ്ഞ ഡിസംബറില്‍ ഏഴ് ശതമാനമാണ് ചാര്‍ജ് വര്‍ദ്ധിപ്പിച്ചത്. അതോടെ പാചകവാതകത്തിനും മറ്റുമായി 258 പൗണ്ടാണ് കൂടിയിരിക്കുന്നത്.
ബ്രിട്ടണ്‍ നേരിട്ട ഏറ്റവും വലിയ മഞ്ഞുകാലം കഴിഞ്ഞിട്ട് കഴിഞ്ഞ ഫെബ്രുവരിയില്‍ കമ്പനി അവതരിപ്പിച്ച ലാഭകണക്കില്‍ ഏതാണ്ട് 742 മില്യണ്‍ പൗണ്ടാണ് കമ്പനിയുടെ ലാഭമാക്കി കാണിച്ചിരിക്കുന്നത്. കടുത്ത സാമ്പത്തികമാന്ദ്യത്തിനിടയില്‍ ഇത്രയും ലാഭമുണ്ടാക്കിയ കമ്പനിയാണ് ഇപ്പോള്‍ വീണ്ടും ചാര്‍ജ് വര്‍ദ്ധിപ്പിക്കാന്‍ പോകുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല