ദിവസവും രണ്ട് മണിക്കൂറിലധികം ടി.വി കാണുന്നത് മരണം നേരത്തെയാക്കുമെന്ന് ഡോക്ടര്‍മാര്‍. ദക്ഷിണ ഡന്‍മാര്‍ക്ക് സര്‍വ്വകലാശാലയും ഹാര്‍വാര്‍ഡ് സ്‌ക്കൂള്‍ ഓഫ് പബ്ലിക്ക് ഹെല്‍ത്തും സംയുക്തമായി നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്.
ഇത്തരക്കാര്‍ക്ക് പ്രമേഹവും നെഞ്ച് വേദനയും വരാനുളള സാദ്ധ്യത കൂടുതലാണെന്ന് ഇവര്‍ കണ്ടെത്തി. ടി.വി കണ്ട്‌കൊണ്ടിരിക്കുമ്പോള്‍ സാധാരണയായി ചിപ്‌സ് , ബര്‍ഗര്‍ തുടങ്ങിയ പോഷക മൂല്യമില്ലാത്ത ഭക്ഷണ പദാര്‍ത്ഥങ്ങളാണ് കഴിക്കുന്നത്. ഇത്തരം ആളുകളില്‍ വ്യായാമത്തിന്റെ അപര്യാപ്ത്തതയും കണ്ട് വരുന്നു. ഇവയെല്ലാം അസുഖങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാവുന്നു. അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷന്റെ ജേണലിലാണ് ഈ പഠന റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല