ലണ്ടന്‍: ഹമിമൂണ്‍ മര്‍ഡര്‍ കേസിലെ പ്രധാന കുറ്റാരോപിതന്‍ വിവാദ വ്യവസായി ശ്രീന്‍ ദിവാനി സ്വവര്‍ഗാനുരാഗിയായിരുന്നെന്ന് റിപ്പോര്‍ട്ട്. ലണ്ടനിലെ ഒരു പ്രമുഖ സ്വവര്‍ഗാനുരാഗികളുടെ ക്ലബില്‍ ഇയാള്‍ സന്ദര്‍ശനം നടത്താറുണ്ടായിരുന്നെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
ദിവാനി സ്വവര്‍ഗാനുരാഗിയായിരുന്നെന്നും ഭാര്യ വിവാഹമോചനം തേടുമെന്ന് ഭീഷണി മുഴക്കിയതാണ് കൊലപാതകത്തിനു പ്രേരണയായതെന്നുമാണ് സൗത്ത് ആഫ്രിക്കന്‍ അന്വേഷണ സംഘം പറയുന്നത്. തെക്കന്‍ ലണ്ടനിലെ വോക്‌സ്ഹാളിലെ ദ ഹോസ്റ്റില്‍ വച്ച് താനും ദിവാനിയുമായി രഹസ്യമായി ബന്ധപ്പെടാറുണ്ടെന്ന് മൊഴി നല്‍കി ഒരു സ്വവര്‍ഗാനുരാഗി രംഗത്തെത്തിയതോടെയാണ് കേസിന് വഴിത്തിരിവായത്. ലണ്ടനിലെ അറിയപ്പെടുന്ന സ്വവര്‍ഗാനുരാഗികളുടെ ക്ലബിലെ സ്ഥിരം സന്ദര്‍ശകനായ 50കാരനാണ് സാക്ഷിമൊഴി നല്‍കിയത്. ദിവാനി താന്‍ പലവട്ടം ഈ സ്ഥലത്ത് കണ്ടിട്ടുണ്ടെന്നും ഇയാള്‍ വ്യക്തമാക്കി.
വോക്‌സ്ഹാള്‍ റെയില്‍വേ സ്‌റ്റേഷനടുത്താണ് ഈ ക്ലബ്ബ്. 30പൗണ്ട് മെമ്പര്‍ഷിപ്പ് ഫീസായി നല്‍കിയാണ് ദിവാനി ഇവിടെ എത്തിയത്.
വിവാഹത്തിനുമുമ്പോ, വിവാഹരാത്രിയിലോ ഹണിമൂണ്‍ കൊലപാതക്കേസ് ആരോപണവിധേയന്‍ ശ്രീന്‍ദിവാനി വധുവുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടിരുന്നില്ലെന്നും റിപ്പോര്‍ട്ടുണ്ട്. മുംബൈയില്‍ വച്ച് നടക്കുന്ന വിവാഹആഘോഷങ്ങള്‍ക്കുശേഷമേ നമ്മള്‍ തമ്മില്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടൂവെന്ന് ദിവാനി ആനിയോട് പറഞ്ഞിരുന്നതായും സൂചനയുണ്ട്.
ദിവാനി ഇങ്ങനെ പറഞ്ഞശേഷം ആനി തനിച്ച് കിടക്കണമെന്നാവശ്യപ്പെട്ട് കരഞ്ഞതായും ചാനല്‍ 4 ഡിസ്പാച്ചസ് പ്രോഗ്രാം പറയുന്നു. ഇതിനു പുറമേ കൊല്ലപ്പെടുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് ദിവാനിയെ ഭീകരജീവിയെന്ന് വിളിക്കുകയും താന്‍ വിവാഹമോചനം തേടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത് സന്ദേശമയച്ചതായും കണ്ടെത്തിയിട്ടുണ്ട്.
സൗത്ത് ആഫ്രിക്കയില്‍വച്ച് ഭാര്യ ആനി കൊലചെയ്യപ്പെട്ടതിനെ തുടര്‍ന്ന് ദിവാനി നാടുകടത്തല്‍ ഭീഷണി നേരിടുകയാണ്. ഒരു സംഘം ആക്രമികള്‍ ആനിയെ വെടിവെച്ചുകൊല്ലുകയായിരുന്നെന്നാണ് ദിവാനി മൊഴി നല്‍കിയത്. എന്നാല്‍ ഇത് ദിവാനിയുണ്ടാക്കിയ വ്യാജ ഏറ്റുമുട്ടലാണെന്നാണ് കേസ് അന്വേഷിക്കുന്നവര്‍ പറയുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല