അല്‍പവസ്ത്രത്തിന്റെ പേരില്‍ പ്രശസ്തമായ കിങ്ഫിഷര്‍ കലണ്ടര്‍ 2011ലെ പതിപ്പ് പുറത്തിറക്കി. മുംബൈയില്‍ നടന്ന താരനിബിഢമായ ചടങ്ങില്‍ ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാനാണ് കലണ്ടര്‍ പ്രകാശനം ചെയ്തത്. ഇത് രണ്ടാം തവണയാണ് സല്‍മാന്‍, കിങ്ഫിഷര്‍ കലണ്ടര്‍ പ്രകാശനം ചെയ്യുന്നത്.
നടി ദീപിക പദുക്കോണായിരുന്നു ചടങ്ങിലെ താരം. വിജയ് മല്യയുടെ മകന്‍ സിദ്ധാര്‍ഥിനൊപ്പം ദീപിക ചടങ്ങില്‍ നിറഞ്ഞുനിന്നു. സമീറ റെഡ്ഡി, യാനാ ഗുപ്, മാധവന്‍, രവീണ ടണ്ടന്‍ തുടങ്ങി നിരവധി താരങ്ങള്‍ ചടങ്ങിനെത്തി.
ഇത്തവണ മൗറീഷ്യസിലാണ് കലണ്ടറിന്റെ ഫോട്ടോ ഷൂട്ട് നടന്നത്. പ്രശസ്ത ഫാഷന്‍ ഫോട്ടോഗ്രാഫര്‍ അതുല്‍ കസ്‌ബേക്കറാണ് ചിത്രങ്ങളെടുത്തിരിക്കുന്നത്. 2003 മുതലാണ് കിങ്ഫിഷര്‍ സ്വിംസ്വീട്ട് കലണ്ടറുകള്‍ പുറത്തിറക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല