ഹണിമൂണ്‍ കൊലപാതകകേസിലെ പ്രതിയായ ഷ്‌റീന്‍ ദീവാനിയെ ദക്ഷിണാഫ്രിക്കയിലേക്ക് കൊണ്ടുവരുന്നതിനുള്ള നടപടികള്‍ക്ക് നേരിയ തോതില്‍ തിരിച്ചടിയേറ്റു. കേസിലെ മറ്റൊരു പ്രതിയായ സൊലൈല്‍ എംഗെനി തടവറയ്ക്കുള്ളില്‍ തളര്‍ന്നുവീണതാണ് ഏറ്റവും പുതിയ സംഭവവികാസം.
ഷ്‌റീന്റെ ഭാര്യ ആനിയെ വെടിവെച്ചുകൊന്നുവെന്ന ആരോപണം നേരിടുന്ന ആളാണ് എംഗെനി. ഇയാള്‍ സെല്ലില്‍ തളര്‍ന്നുവീഴുകയായിരുന്നു. ഇതോടെ എംഗെനിയുടെ കേസ് പരിഗണിക്കുന്നത് ജൂണ്‍ 13ലേക്ക് മാറ്റിയിട്ടുണ്ട്.
എംഗെനിയുടെ ആരോഗ്യസ്ഥിതി മോശമാണെന്നും ഇത് ദിവാനിയുടെ വിചാരണയെത്തന്നെ ബാധിക്കുമെന്നും കോടതി വൃത്തങ്ങള്‍ അറിയിച്ചു. നിലവില്‍ മെന്റല്‍ ഹോസ്പിറ്റലില്‍ കഴിയുകയാണ് കെയര്‍ഹോം ഉടമയായ ഷ്‌റീന്‍ ദിവാനി. ഇയാളെ ലണ്ടനില്‍ നിന്നും ദക്ഷിണാഫ്രിക്കയിലേക്ക് എത്തിക്കണമന്ന് നേരത്തേ ആവശ്യമുയര്‍ന്നിരുന്നു.
എംഗെനിയെയും ഷ്‌റീനെയും കൂടാതെ മിസിവാമോഡ ക്വാബെ എന്നയാളെയും കേസില്‍ പ്രതിചേര്‍ത്തിട്ടുണ്ട്. എന്നാല്‍ തങ്ങളെ പീഡനത്തിന് വിധേയമാക്കി മൊഴി രേഖപ്പെടുത്തുകയായിരുന്നുവെന്ന് എംഗേനിയും ക്വാബയും ആരോപിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല