ബ്ലാക്ക്പൂള്‍: ദുക്‌റാന തിരുന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി ജൂലൈ 1-ാം തിയ്യതി വെള്ളിയാഴ്ച വൈകീട്ട് 6 മണിക്ക് ഇരുഞ്ഞാലക്കുട രൂപതാ ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ ബ്ലാക്ക്പൂള്‍ സെന്റ് കെന്റകിന്‍സ് ദേവാലയത്തില്‍ ദിവ്യബലി അര്‍പ്പിക്കുന്നു. ആഘോഷമായ ദിവ്യബലിയില്‍ പിതാവിനോടൊപ്പം ഫാ.തോമസ് കളപ്പുരയ്ക്കല്‍, ഫാ.മാത്യു ചൂരപ്പൊയ്കയില്‍ എന്നിവര്‍ സഹകാര്‍മ്മികരായിരിക്കും.
മാര്‍തോമ്മാശ്ലീഹായുടെ ഓര്‍മ്മ തിരുന്നാള്‍ ആഘോഷത്തില്‍ പങ്കാളികളായി അനുഗ്രഹം പ്രാപിക്കുവാന്‍ എല്ലാ വിശ്വാസികളെയും സീറോ മലബാര്‍ ചാപ്ലയിന്‍ ഫാ.തോമസ് കളപ്പുരയ്ക്കല്‍ സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല