സ്വന്തം ലേഖകന്‍: ദുബായില്‍ ഷവര്‍മ വില്‍ക്കുന്ന റസ്‌റ്റോറന്റുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും പുതിയ ആരോഗ്യ സുരക്ഷാ നിയമം. ദുബായ് മുനിസിപ്പാലിറ്റി കൊണ്ടുവരുന്ന പുതിയ നിയമത്തിലാണ് ഷവര്‍മ റസ്റ്റോറന്റുകളെ നിയന്ത്രിക്കാന്‍ വ്യവസ്ഥകള്‍ ഉള്ളത്.
ഷവര്‍മയുടെ നിര്‍മ്മാണത്തില്‍ സ്വീകരിക്കേണ്ട കാര്യങ്ങള്‍ സംബന്ധിച്ചാണ് പുതിയ നിയമത്തില്‍ ഊന്നല്‍. ഇക്കാര്യം ചൂണ്ടിക്കാട്ടി ദുബായിയിലെ 472 റസ്‌റ്റോറന്റുകള്‍ക്ക് മുന്‍സിപ്പാലിറ്റി നോട്ടീസ് നല്‍കി. ഷവര്‍മ പാകം ചെയ്യുന്നതിനും വില്‍ക്കുന്നതിനുമായി പത്ത് ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണം ഉള്ള സ്ഥാപനം ഉണ്ടായിരിക്കണം എന്ന് പുതിയ നിയമത്തില്‍ പറയുന്നു.
ഷവര്‍മ ഉണ്ടാക്കുന്നതിനുള്ള മംസവും മറ്റ് വസ്തുക്കളും സൂക്ഷിക്കുന്നതിനുള്ള സ്ഥലവും മെച്ചപ്പെടുത്തണം. ഷവര്‍മ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ പെരുകുന്ന സാഹചര്യത്തിലാണ് സൗകര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന് മുന്‍സിപ്പാലിറ്റി നടപടി സ്വീകരിക്കുന്നത്. ഈ മാസം അവസാനത്തോടെ നിയമം നിലവില്‍ വരും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല