ലണ്ടന്‍: ഉറങ്ങുന്ന അമ്മയെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച യുവതിയെ കോടതി വെറുതെ വിട്ടു. താന്‍ ദുരാത്മാക്കളുടെ നിര്‍ദേശ പ്രകാരമാണ് അങ്ങനെ ചെയ്തുപോയതെന്ന് പെണ്‍കുട്ടി സമ്മതിച്ചതിനെ തുടര്‍ന്നാണ് കോടതിയുടെ തീരുമാനം.
20 കാരിയായ ലൊറൈന്‍ ബുലാവ കറുത്ത വസ്ത്രങ്ങലും, കൈയ്യുറയും ധരിച്ച് അമ്മയ്ക്കുനേരെ ആക്രമണം നടത്തുകയായിരുന്നു. അടുക്കളയില്‍ ഉപയോഗിക്കുന്ന കത്തി ഉപയോഗിച്ച് കുത്താനുള്ള ഇവരുടെ ശ്രമം അമ്മ സിസ്ബിസിവ് തടഞ്ഞതുകൊണ്ടാണ് മരണത്തില്‍ നിന്നും രക്ഷപ്പെട്ടത്. എങ്കിലും അവരുടെ മുഖത്തും, കൈകളിലും ഗുരുതരമായ മുറിവുകള്‍ ഉണ്ടായിരുന്നു.
ഇതേ തുടര്‍ന്ന് 18 കാരിയായ ബുലാവയെ വധശ്രമത്തിന് അറസ്റ്റ് ചെയ്തു. എന്നാല്‍ ലൈസിസ്റ്റര്‍ ക്രൗണ്‍ കോടതി ഇവരെ വെറുതെ വിട്ടു. നിമയവിരുദ്ധമായി മുറിവേല്‍പ്പിച്ചതിന് ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.
യുവതിക്ക് മാനസിക വിഭ്രാന്തിയില്ലെന്ന് പെണ്‍കുട്ടിയെ പരിശോധിച്ച മനശാത്രജ്ഞര്‍ കോടതിയെ അറിയിച്ചിരുന്നു. ഇവര്‍ എല്ലാ കാര്യങ്ങളും സുബോധത്തോടെയാണ് ചെയ്തതെന്ന് ജൂറിയും സമ്മതിച്ചു. എങ്കിലും ഇവര്‍ 12 വര്‍ഷം വരെ ജയില്‍ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. എന്നാല്‍ 120 മണിക്കൂര്‍ കൂലിയില്ലാതെ ജോലി ചെയ്യണമെന്നതാണ് ഇവര്‍ക്ക് കോടതി വിധിച്ച ശിക്ഷ.
ഇവര്‍ക്ക് മന്ത്രവാദത്തില്‍ നല്ല വിശ്വാസമുണ്ടെന്നും ദുരാത്മാക്കള്‍ തന്റെ ദേഹത്ത് പ്രവേശിച്ചതാണ് ഈ കുറ്റകൃത്യം ചെയ്യാന്‍ കാരണമെന്ന് അവര്‍ വിശ്വസിക്കുന്നുണ്ടെന്നും കേസ് പരിഗണിച്ച ജസ്റ്റിസ് കെയ്ത്ത് അഭിപ്രായപ്പെട്ടു. മെയ് 2009 ല്‍ അമ്മയെ കുത്തിയപ്പോള്‍ തന്റെ ശരീരത്തില്‍ മുത്തശ്ശിയുടെ ആത്മാവുണ്ടായിരുന്നെന്നും ഇവര്‍ പറഞ്ഞിരുന്നു. അക്രമണത്തിനിരയായ അമ്മയും മകള്‍ക്ക് പിന്തുണ നല്‍കി.
കോടതി നടപടിയെ ലഘുവാക്കി കാണിക്കാനുള്ള ശ്രമമാണ് ഈ കേസില്‍ നടന്നിട്ടുള്ളതെന്ന് കണ്‍സര്‍വേറ്റീവ് എം.പി ഫിലിപ്പ് ഡേവിസ് പറഞ്ഞു. ഇത് ക്രിമിനല്‍ വ്യവസ്ഥയില്‍ ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെടാന്‍ കാരണമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല