1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 31, 2018

കെ.ജെ.ജോണ്‍ (കോട്ടയം): വെള്ളപ്പൊക്ക ദുരിതാശ്വാസത്തിന്റെ ഭാഗമായി വേള്‍ഡ് പീസ് മിഷന്റെ നേതൃത്വത്തില്‍ കുട്ടനാട്ടിലെ വിവിധ സ്ഥലങ്ങളില്‍ അരിയും, പലവ്യഞ്ജനങ്ങളും,വസ്ത്രങ്ങളും വിതരണം ചെയ്ത് വേള്‍ഡ് പീസ് മിഷന്‍ പ്രവര്‍ത്തകര്‍ മാതൃകയായി.

 ദുരിതങ്ങള്‍ ഒഴിയാത്ത അപ്പര്‍ കുട്ടനാട്ടിലും, കുട്ടനാട്ടിലുമുള്ള ക്യാമ്പുകളിലും, തുരുത്തുകളിലുമാണ് കഴിഞ്ഞ ഒരാഴ്ചയായി വേള്‍ഡ് പീസ് മിഷന്‍ പ്രവര്‍ത്തകര്‍ ചെയര്‍മാന്‍ ശ്രീ സണ്ണി സ്റ്റീഫനോടൊപ്പം നിന്ന് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായത്.കുമരകം, തിരുവാര്‍പ്പ്,തലയാഴം, കൈനകരി, മാമ്പുഴക്കരി എന്നീ സ്ഥലങ്ങളിലാണ് പ്രധാനമായും പ്രവര്‍ത്തനങ്ങള്‍ നടന്നത്.

വേള്‍ഡ് പീസ് മിഷന്റെ യു.കെ പ്രതിനിധികളായ ജോര്‍ജ്ജ് സൈമണ്‍ (ബോണ്‍മൌത്ത്), ജോളി ജോണ്‍ (സ്വാന്‍സി),മെല്‍ബണ്‍ പ്രതിനിധി രജനി രണ്‍ജിത്ത്, ഹൂസ്റ്റണില്‍ നിന്ന് സ്മിതാ റോബിന്‍ എന്നിവരും വേള്‍ഡ് പീസ് മിഷന്റെ ഈ ദുരിതനിവാരണ യജ്ഞത്തില്‍ സാമ്പത്തിക സഹായം നല്‍കി.

ജിമ്മി ആന്റണി ചിറത്തറ, പി.പി. ഗോപിദാസ്,എന്‍.ഡി.അനിയന്‍, രാജു മാത്യു,ജയമോള്‍ തയ്യില്‍, മിനി ജോസഫ്, ജോയി ജോസഫ്, സനല്‍.വി.ബി, ബിജു നാല്‍പ്പത്തന്‍ജില്‍, പ്രകാശ് ഫിലിപ്പ്, സന്തോഷ്.ഡി, ബിനോയ് കുര്യന്‍, സാലമ്മ പൂവത്തിങ്കല്‍ എന്നിവര്‍ വിവധ സ്ഥലങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

www.worldpeacemission.net

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.