സുജു ഡാനിയേല്‍ (മാഞ്ചസ്റ്റര്‍): ഇന്ത്യയുടെ 69മത് റിപ്പബ്ലിക് ദിനാഘോഷം ഓ ഐ സി സി മാഞ്ചസ്റ്റര്‍ റീജിയന്റെ ആഭിമുഖ്യത്തില്‍ വിവിധ പരിപാടികളോടെ കൊണ്ടാടി.സെന്റ് ജോസഫ് കമ്മ്യൂണിറ്റി സെന്ററില്‍ വച്ച് നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങില്‍ നാഷണല്‍ കമ്മിറ്റി അംഗം വിനോദ് ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സോണി ചാക്കോ സ്വാഗതമാശംസിച്ച ചടങ്ങില്‍ ഓ ഐ സി സി ജോയിന്റ് കണ്‍വീനര്‍ കെ കെ മോഹന്‍ദാസ് മുഖ്യ പ്രഭാഷണം നടത്തി.ലോക കേരള സഭയിലേക്കു തിരഞ്ഞെടുത്ത ഓ ഐ സി സി യു കെ യുടെ കണ്‍വീനര്‍ ടി.ഹരിദാസിന് ചടങ്ങില്‍ നേതാക്കളും പ്രേവര്‍ത്തകരും ചേര്‍ന്ന് സ്‌നേഹോഷ്മള സ്വീകരണം നല്‍കി.ഓ ഐ സി സിയുടെ പ്രേവര്തനം യു കെ യില്‍ അങ്ങോളമിങ്ങോളം വ്യാപിപ്പിക്കുവാന്‍ മുഴുവന്‍ പ്രേവര്‍ത്തകരും ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നു സ്വീകരണമേറ്റു വാങ്ങി ഹരിദാസ് അഭ്യര്‍ത്ഥിച്ചു.
കേരളത്തില്‍ നിന്നും കോണ്‍ഗ്രസ് നേതക്കളായ KPCC ജനറല്‍ സെക്രട്ടറിമാരായ N. സുബ്രമണ്യന്‍, ലാലി വിന്‍സന്റ്, അജയ് മോഹന്‍, ചാണ്ടി ഉമ്മന്‍, Ex MLA അബ്ദുള്ളക്കുട്ടി, OICC യൂറോപ്പ്‌കോഡിനേറ്റര്‍ജിന്‍സണ്‍വര്‍ഗ്ഗീസ്,ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി രാജു കല്ലുംപുറം, ,മഹിളാ കോണ്‍ഗ്രസ് IT സെല്‍ കോഡിനേറ്റര്‍ ഷീബാ രാമചന്ദ്രന്‍ തുടങ്ങി വിവിധ നേതാക്കളാണ് ടെലിഫോണ്‍ വഴിയും സന്ദേശമായും ആശംസകളറിയിച്ചത്
ഡല്‍ഹിയില്‍ നടന്ന മഹിളാ കോണ്‍ഗ്രസ്സ് മീറ്റിങ്ങല്‍ പങ്കെടുത്ത uk യുടെ പ്രധിനിധിയായ ഷൈനു മാത്യുവിനെ മഹിളാ കോണ്‍ഗ്രസ് ഐ ടി സെല്‍ മെമ്പറായി തിരഞ്ഞെടുത്ത വിവരം ഷീബാ രാമചന്ദന്‍ യോഗത്തില്‍ ഔദ്യോഗികമായി അറിയിച്ചു. തുടര്‍ന്ന് നടന്ന ആഘോഷ പരിപാടിയില്‍ വിവിധ കലാ പരിപാടികളാണ് അരങ്ങേറിയത്. മാഞ്ചസ്റ്ററില്‍ നിന്നുള്ള ജിക്‌സി യുടെ പ്രാര്‍ത്ഥനാ ഗാനത്തോട് തുടക്കം കുറിച്ച വേദിയില്‍ ഭാരതാംബയായി വേഷമിട്ട പൂര്‍ണിമ സദസ്സിനെ കയ്യിലെടുത്തു.ബ്രിജിത് സിജു അവതരിപ്പിച്ച ഭരതനാട്യവും
ചടുല താളത്തിനു നൃത്തചുവടുകള്‍ വച്ച സിയാനും സിദ്രയും കാണികളുടെ നീണ്ട കയ്യടി ഏറ്റുവാങ്ങി.ജാക്‌വിലിന്‍ ജോയ് യുടെ ഗാനവും ചടങ്ങുകള്‍ക്ക് മാറ്റ് കൂട്ടി.കലാപരിപാടികളില്‍ പങ്കെടുത്ത എല്ലാ കുട്ടികള്‍ക്കും ലണ്ടന്‍ റീജന്‍ പ്രസിഡന്റ് സന്തോഷ് ബഞ്ചമന്‍, വൈസ് പ്രസിഡന്റ് ബേബി ചെറിയാന്‍ സറി റീജന്‍ വൈസ് പ്രസിഡന്റ് ജയന്‍ റാന്‍ കമ്മറ്റി മെമ്പര്‍ ഫര്‍ണാണ്ടസ് എന്നിവര്‍ മൊമെന്റോ നല്‍കി.ദേശീയ ഗാനത്തോടെ അവസാനിച്ച ആഘോഷ പരിപാടികള്‍ക്ക് നാഷണല്‍ കമ്മറ്റി അംഗം ബിജു കല്ലമ്പലം നന്ദി പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല