ദേശീയ ഗെയിംസിന്റെ സമാപന ആഘോഷങ്ങള്‍ നാളെ നടക്കും. വൈകിട്ട് കാര്യവട്ടം രാജ്യാന്തര സ്റ്റേഡിയത്തിലാണ് ചടങ്ങുകള്‍. ഗവര്‍ണര്‍ പി. സദാശിവമാണ് മുഖ്യാതിഥി.
വൈകിട്ട് ആറു മുതല്‍ ഒമ്പതുവരെയാണ് പരിപാടികള്‍. പരിപാടിയിലെ മുഖ്യ ഇനം നടി ശോഭനയുടെ നൃത്ത ശില്പമായ ‘റിവേഴ്‌സ് ഓഫ് ഇന്ത്യ’ യാണ്. ഇന്ത്യയിലെ നദികളെക്കുറിച്ചുള്ള ഈ നൃത്തശില്‍പ്പത്തില്‍ വിവിധ നദികളില്‍ നിന്നുള്ള വെള്ളം നര്‍ത്തകര്‍ ചേര്‍ന്ന് ഒഴിക്കുന്നത് ഒരു വന്‍ പ്രവഹമാകുന്നതാണ് അവതരിപ്പിക്കുന്നത്.
ടി.കെ. രാജീവ് കുമാറാണ് പരിപാടികളുടെ സംവിധാനം നിര്‍വഹിക്കുന്നത്. ഇന്ത്യയിലെ മറ്റു ഭാഗങ്ങളില്‍ നിന്നുള്ള നൃത്ത രൂപങ്ങളുടെ അവതരണത്തോടൊപ്പം വെടിക്കെട്ടും ലേസര്‍ ഷോയും ഉണ്ടായിരിക്കും.
മാര്‍ച്ച് പാസ്റ്റിനും മെഡല്‍ വിതരണത്തിനും ശേഷം അടുത്ത വേദിയായ ഗോവയില്‍ നിന്നുള്ള സംഘം പരിപാടികള്‍ അവതരിപ്പിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല