കോഴിക്കോട്: ഒളിംപിക്സ് പ്രതീക്ഷകളുമായി ദോഹയിലേക്ക് പറക്കാനൊരുങ്ങുന്ന ഇന്ത്യന്‍ ഫുട്ബോള്‍ ടീമിന് കരുത്തേകാന്‍ കേരളത്തില്‍ നിന്ന് മൂവര്‍ സംഘം. വിവാ കേരളയുടെ സ്ട്രൈക്കര്‍ സി.എസ്സ്. സബീത്ത്,ചര്‍ച്ചില്‍ ബ്രദേഴ്സിലന്റെ മധ്യനിര താരം എം.പി.സക്കീര്‍,ഒ.എന്‍.ജി.സിയുടെ പ്രതിരോധനിരക്കാരന്‍ ഷഹബാസ് സലീല്‍ എന്നിവരാണ് ഖത്തറിനെതിരെയുള്ള ഒളിംപിക്സ് യോഗ്യതാ മത്സരത്തിനുള്ള ടീമിലിടം നേടിയത്. മലപ്പുറം അരീക്കോട് സ്വദേശികളാണ് സക്കീറും സലീലും. സബിത്ത് വയനാട് ജില്ലയിലെ സുല്ത്താന്ബത്തേരിക്കാരനാണ്.
എതിര് ഗോള്‍പോസ്റ്റില്‍ ഗോള്‍മഴ തീര്‍ക്കാന്‍ സബിത്തും മധ്യനിരയില്‍ ഭാവനാസമ്പന്നമായ കളിയിലൂടെ ഗോളവസരമൊരുക്കി സക്കീറും പ്രതിരോധത്തിന്റെ കോട്ട കാത്ത് സലീലും കളം നിറഞ്ഞ് കളിക്കുന്നത് കാണാനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ഫുട്ബോള്‍ പ്രേമികള്‍. മൂവരും ഇതാദ്യമായാണ് ഇന്ത്യന്‍ ടീമിലിടം നേടുന്നത്. രണ്ട് ഘട്ടമായി നടക്കുന്ന കളിയുടെ ആദ്യ പാദമതാസരം 19 ന് ദോഹയിലാണ്. 29ന് പൂണെയിലാണ് രണ്ടാം മത്സരം. ടീം ഇന്ന് രാത്രി മുംബൈയില്‍ നിന്ന് ഇന്ന് ഖത്തറിലേക്ക് യാത്ര തിരിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല