ലണ്ടന്‍: ഫീസ് വര്‍ദ്ധനയ്‌ക്കെതിരെ കഴിഞ്ഞ ദിവസം നടന്ന പ്രതിഷേധ സമരത്തിനിടെ സെനെറ്റാഫിനു മുന്നിലെ ദേശീയ പതാകയില്‍ തൂങ്ങിയാടിയ യുവാവ് പ്രശസ്ത ഗിത്താറിസ്റ്റ് ഡേവിഡ് ഗില്‍മോറിന്റെ മകന്‍ ചാര്‍ലി ഗില്‍മോര്‍ (21) ആണെന്നു വ്യക്തമായി.
ചാര്‍ലിയുടെ നടപടി രാജ്യമെമ്പാടും പ്രതിഷേധത്തിനിടയാക്കിയിരുന്നു. ദേശീയ പതാകയെ അപമാനിച്ച ചാര്‍ലി യുദ്ധവീരന്മാരെയയും അധിക്ഷേപിച്ചുവെന്നാണ് പരക്കെയുള്ള ആക്ഷേപം.
ചാര്‍ലിയുടെ പരാക്രമം ഇവിടെയും തീര്‍ന്നില്ല. ചാള്‍സ് രാജകുമാരനും പത്‌നി കാമില്ലയും യാത്രചെയ്ത കാറിനെ വളഞ്ഞ് ആക്രമിച്ചവരുടെ സംഘത്തിലും ചാര്‍ലുയുണ്ടായിരുന്നുവെന്ന് അവിടെനിന്ന് എടുത്ത വീഡിയോകളും ഫോട്ടോകളും വ്യക്തമാക്കുന്നു.
നേരം ഇരുട്ടിവെളുത്തപ്പോള്‍ തന്റെ പ്രവൃത്തിയില്‍ കുറ്റബോധം തോന്നിയ ചാര്‍ലി മാപ്പപേക്ഷിക്കുകയാണ്. ആ നിമിഷത്തില്‍ ചെയ്തുപോയതെന്തെന്ന് അറിയില്ലെന്നും മാപ്പാക്കണമെന്നും കേംബ്രിഡ്ജില്‍ ഹിസ്റ്ററി വിദ്യാര്‍ത്ഥിയായ ചാര്‍ലി മാധ്യമങ്ങള്‍ക്കയച്ച തുറന്നകത്തില്‍ പറയുന്നു.
അതുപോലെ ചാള്‍സ് രാജകുമാരന്റെ കാര്‍ വളഞ്ഞവരുടെ കൂട്ടത്തില്‍ താന്‍ ഉണ്ടായിരുന്നുവെങ്കിലും അവരെ ഒരു തരത്തിലും അപായപ്പെടുത്താനോ ആക്രമിക്കാനോ തുനിഞ്ഞില്ലെന്നും ചാര്‍ലി പറയുന്നു. കാര്‍ ആക്രമിച്ചിതിന് 33 പേരെ പൊലീസ് അറസ്റ്റുചെയ്‌തെങ്കിലും അവരുടെ കൂട്ടത്തില്‍ ചാര്‍ലി ഉള്‍പ്പെട്ടിട്ടില്ല.
കോടീശ്വരാനയ ഗില്‍മോറിന്റെ വളര്‍ത്തുമകനാണ് ചാര്‍ലി. ചാര്‍ലിയുടെ അമ്മയും പത്രപ്രവര്‍ത്തകയുമായ പോളി സാംസണ്‍ 1994ല്‍ ഗില്‍മോറിനെ വിവാഹം കഴിച്ച വേളയില്‍ പോളിക്ക് ആദ്യ ഭര്‍ത്താവില്‍ ജനിച്ച ചാര്‍ലിയെയും ഗില്‍മോര്‍ ദത്തെടുക്കുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല