1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 5, 2011

പുണെയില്‍ നടക്കുന്ന ദേശീയ സ്കൂള്‍ കായികമേളയില്‍ കേരളത്തിന്റെ പി.യു. ചിത്രയ്ക്ക് ട്രിപ്പിള്‍ സ്വര്‍ണം. ഇന്ന് പത്ത് സ്വര്‍ണവും ആറ് വെള്ളിയും കൂടി നേടിയ കേരളത്തിന് ഇപ്പോള്‍ മൊത്തം 26 സ്വര്‍ണമായി. മറ്റു സംസ്ഥാനങ്ങളെ ബഹുദൂരം പിന്നിലാക്കിക്കൊണ്ടാണ് കേരളം മെഡല്‍ക്കുതിപ്പു തുടരുന്നത്.

സീനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്ററില്‍ സ്വര്‍ണം നേടിയ മുണ്ടൂര്‍ സ്കൂളിലെ പി.യു.ചിത്ര നേരത്തെ 1500, 5000 മീറ്ററുകളിലും സ്വര്‍ണം നേടിയിരുന്നു. സംസ്ഥാന സ്‌കൂള്‍ ഗെയിംസിലും ചിത്ര ട്രിപ്പിള്‍ സ്വര്‍ണം കരസ്ഥമാക്കിയിരുന്നു.  സീനിയര്‍ ആണ്‍കുട്ടികളുടെ 200 മീറ്ററില്‍ കുറുമ്പനാട് സെന്റ് പീറ്റേഴ്സ് എച്ച്എസ്എസിലെ ജിതിന്‍ വിജയന്‍ സ്വര്‍ണം കരസ്ഥമാക്കി.


സീനിയര്‍ പെണ്‍കുട്ടികളുടെ 200 മീറ്ററില്‍ ബാലുശേരി ഹൈസ്കൂളിലെ നിഖില ജോസഫിനാണ് സുവര്‍ണനേട്ടം. സീനിയര്‍ പെണ്‍കുട്ടികളുടെ
സീനിയര്‍ പെണ്‍കുട്ടികളുടെ പോള്‍വോള്‍ട്ടില്‍ കല്ലടി സ്‌കൂളിലെ സിഞ്ചു പ്രകാശിന് സ്വര്‍ണവും സെന്റ് ജോര്‍ജ് സ്‌കൂളിലെ മെല്‍ബി.പി.മാനുവലിന് വെള്ളിയും ലഭിച്ചു. സബ് ജൂനിയര്‍ പെണ്‍കുട്ടികളുടെ 400 മീറ്ററില്‍ അലീന തോമസ് വെള്ളി നേടി.

സീനിയര്‍ ആണ്‍കുട്ടികളുടെ 110 മീറ്റര്‍ ഹര്‍ഡില്‍സില്‍ കേരളത്തിന്റെ പിന്റോ മാത്യു ദേശീയ റെക്കോര്‍ഡോടെ സ്വര്‍ണ്ണം നേടി. ഈ ഇനത്തില്‍ വെള്ളിയും കേരളത്തിനാണ്. കോട്ടയം പി.എസ്.എച്ചിലെ ബെസ്റ്റിന്‍ മാത്യുവിനാണ് വെള്ളി.

ജൂനിയര്‍ പെണ്‍കുട്ടികളുടെ 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ കേരളത്തിന്റെ പി. മെര്‍ലിന്‍ മീറ്റ് റെക്കോര്‍ഡോടെ സ്വര്‍ണ്ണം നേടി. മെര്‍ലിന്റെ രണ്ടാം സ്വര്‍ണ്ണമാണിത്. ഇതേയിനത്തില്‍ വെള്ളി കേരളത്തിന്റെ ടി.എസ് ആര്യയ്ക്കാണ്.

സീനിയര്‍ ആണ്‍കുട്ടികളുടെ ലോംഗ് ജംപില്‍ ബ്രൈറ്റ് കെ.ദേവസ്യയും, സീനിയര്‍ പെണ്‍കുട്ടികളുടെ 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ കേരളത്തിന്റെ അഥീനയും ജൂനിയര്‍ പെണ്‍കുട്ടികളുടെ ലോംഗ് ജംപില്‍ നൈന ജയിംസും ജൂനിയര്‍ ആണ്‍കുട്ടികളുടെ പോള്‍ വാള്‍ട്ടില്‍ വിഷ്ണു ഉണ്ണിയുമാണ് ഇന്ന് സ്വര്‍ണ്ണം നേടിയ മറ്റു നാലു പേര്‍.

രാവിലെ ജൂനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗം അഞ്ച് കിലോമീറ്റര്‍ നടത്തത്തില്‍ കേരളത്തിന്റെ എല്‍ദോ വര്‍ഗീസും സീനിയര്‍ ആണ്‍കുട്ടികളുടെ പോള്‍വാള്‍ട്ട് മത്സരത്തില്‍ അരുണ്‍ സി.എസും വെള്ളി നേടിയിരുന്നു. സബ്ജൂനിയര്‍ ആണ്‍കുട്ടികളുടെ 400 മീറ്ററില്‍ കേരളത്തിന്റെ അനിലാഷ് ബാലന്‍ വെള്ളി നേടി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.