അലക്സ് വര്‍ഗീസ്: ദൈവ കരങ്ങളശില് നിന്ന് പങ്കാളിയെ എല്ലാ കുറവുകളോടും കൂടി സ്വീകരിക്കുക, പരസ്പര സംഭാഷണത്തിന്റേയും പങ്കുവക്കലിന്റേയും പ്രാധാന്യം, ഒന്നിച്ചുള്ള പ്രാര്‍ത്ഥന, പങ്കാളികളുടെ സ്നേഹപൂര്‍വ്വമായ പങ്കുവക്കലുകള്‍ കുട്ടികള്‍ക്ക് നല്കുന്ന സന്തോഷവും ആനന്ദവും, കുടുംബങ്ങളെ തകര്‍ക്കുന്ന പൈശാചിക ശക്തികളെ തോല്‍പ്പിക്കാന്‍ ദൈവം നല്‍കിയിരിക്കുന്ന പൗരോഹിത്യശുശ്രൂഷയുടെ പ്രാധാന്യം എന്നിവ നൂറുകണക്കിന് കുടുംബങ്ങള്‍ക്ക് ജീവികമേഖലകളെ വിലയിരുത്തുവാനും നല്ലതീരുമാനങ്ങള്‍ എടുക്കുവാനും കാരണമായി.
കുടുംബങ്ങളെ ശക്തിപ്പെടുത്തുന്ന ജപമാല പ്രാര്‍ത്ഥനയുടെ പ്രാര്‍ത്ഥനയുടെ പ്രാധാന്യം ഓര്‍മ്മിപ്പിച്ചുകൊണ്ട് മുഴുവന്‍ ജപമാലയും സമര്‍പ്പിച്ചുകൊണ്ടാണ് രൂപതാ വികാരി ജനറാല്‍ ഫാ. തിവോത്തി ഇംഗ്ലാഷിലുള്ള വചന ശരശ്രൂഷകള്ക്ക നേതൃത്വം നകിയത്. നവംബര്‍ മാസ കണ്‍വെന്‍ഷനുവേണ്ടി രാജ്യത്തിന്റെ വിവിധ സ്ഥലങ്ങളില്‍ ശക്തമായ മധായസ്ഥപ്രാര്ത്ഥനകള് ഉയരുകയാണ്. സഭയെ നവീകരിക്കുക, കുടുംബങ്ങളെ ബലപ്പെടുത്തുന്ന, കുട്ടികളിലേക്കും യുവതീയുവാക്കളിലേക്കും വിശ്വാസത്തിന്റേയും വിശുദ്ധിയുടേയും കൃപകള്‍ വര്‍ഷിക്കുന്ന അനേകായിരങ്ങളുടെ കണ്ണീരൊപ്പുന്ന ശുശ്രൂഷകള്‍ക്കായി തീക്ഷണമായ പ്രാര്‍ത്ഥനാ സഹായങ്ങള്‍ ചോദിക്കുകയാണ് സോജിയച്ചനും ടീം അംഗങ്ങളും.
ജപമാല, കരുന്നകൊന്ത, കുരിശ്ശിന്റെ വഴി തുടങ്ങിയ പ്രാര്‍ത്ഥനകള്‍ സമര്‍പ്പിച്ചും അനേകം വ്യക്തികളേയും കുടുംബങ്ങളേയും ഈ ശ്രുശ്രൂഷയിലേക്ക് കൂട്ടിക്കൊണ്ട് വന്നും പ്രേക്ഷിതവേലയിലേക്ക് ഉയരുവാന് ഏവരേയും യേശുനാമത്തില്‍ ക്ഷണിക്കുന്നു. ബഥേല്‍ സെന്ററില്‍ രാവിലെ എട്ട് മണിക്ക് ശുശ്രൂഷകള്‍ ആരംഭിക്കും
Bethel,
B70 7JW
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല