1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 13, 2016

സാബു ചുണ്ടക്കാട്ടില്‍: ദൈവദാസന്‍ മാര്‍ ഈവാനിയോസ് പിതാവിന്റെ ഓര്‍മ്മ പെരുന്നാളും പദയാത്രയും ജൂലൈ 16ന് ഷെഫീല്‍ഡില്‍. മലങ്കര കത്തോലിക്കാ സഭയുടെ പുണ്യപിതാവ് ദൈവദാസന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ഈവാനിയോസ് പിതാവിന്റെ അറുപ്പത്തിമൂന്നാം ഓര്‍മ്മ പെരുന്നാള്‍ പ്രത്യേക തിരുക്കര്‍മ്മങ്ങളോടെ ജൂലൈ 16ന് ശനിയാഴ്ച ഷെഫീല്‍ഡ് സെന്റ് പാട്രിക് ദേവാലയത്തില്‍ ആചരിക്കുന്നു. പുനരൈക്യ പ്രസ്ഥാനത്തിന് നേതൃത്വം നല്‍കി, മലങ്കര കത്തോലിക്കാ സഭക്ക് രൂപം നല്‍കുന്നതിന് തന്നെ തന്നെ സമര്‍പ്പണം ചെയ്ത ദൈവദാസന്‍ മാര്‍ ഈവാനിയോസ് പിതാവ് 1953 ജൂലൈ 15നാണ് കാലം ചെയ്തത്. വിശുദ്ധരുടെ പദവിയിലേക്ക് ഉയര്‍ത്തുന്നതിനുള്ള നാമകരണ നടപടികള്‍ സഭയില്‍ തുടരുകയാണ്.

മലങ്കര കത്തോലിക്കാ യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ ക്രമീകരിക്കുന്ന തിരുക്കര്‍മ്മങ്ങള്‍ 11 മണിക്ക് അനുസ്മരണ പദയാത്രയോടെ ആരംഭിക്കും. ഷെഫീല്‍ഡ് മാര്‍ഗസ്റ്റന്‍ ക്രസന്റിലുള്ള സെന്റ് തോമസ് മൂര്‍ ദേവാലയത്തില്‍ നിന്നു ആരംഭിക്കുന്ന പദയാത്രയില്‍ കാവി വസ്ത്രധാരികളായ വിശ്വാസികള്‍ അണിചേരും. സെന്റ് തോമസ് മൂര്‍ ദേവാലയത്തിലെ പ്രാര്‍ത്ഥനാ ശുശ്രൂഷകളുടെ സമാപനത്തില്‍ പ്രത്യേകം തയ്യാറാക്കിയിരിക്കുന്ന വെള്ളിക്കുരിശ് ആശിര്‍വദിച്ച് എം.സി.വൈ.എം. പ്രതിനിധികള്‍ക്ക് കൈമാറും.

ഷെഫീല്‍ഡിലെയും സമീപ പ്രദേശങ്ങളിലെ മിഷന്‍ കേന്ദ്രങ്ങളില്‍ നിന്നുള്ള പദയാത്രികര്‍ അണിചേരുന്ന പദയാത്രയ്ക്ക് 12 മണിക്ക് ഷെഫീല്‍ഡ് സെന്റ് പാട്രിക് ദേവാലയത്തില്‍ സ്വീകരണം നല്‍കും. തുടര്‍ന്നു വി. കുര്‍ബ്ബാന, ധൂപ പ്രാര്‍ത്ഥന, അനുസ്മരണ പ്രഭാഷണം, ഡോക്യൂമെന്ററി പ്രദര്‍ശനം എന്നിവ നടക്കും.

മാഞ്ചസ്റ്റര്‍, കവന്‍ട്രി, ലിവര്‍പൂള്‍, നോട്ടിങ്ഹാം, ഷെഫീല്‍ഡ് തുടങ്ങിയ മിഷന്‍ കേന്ദ്രങ്ങളിലെ എം.സി.വൈ.എം. അംഗങ്ങളുടെ നേതൃത്വത്തിലുള്ള കമ്മിറ്റി ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കും. തിരുക്കര്‍മ്മങ്ങള്‍ക്ക് ഫാ. തോമസ് മടുക്കുംമൂട്ടില്‍ നേതൃത്വം നല്‍കും. പദയാത്രക്ക് എം.സി.വൈ.എം. കോര്‍ഡിനേഷന്‍ കമ്മിറ്റി പ്രസിഡന്റ് ജോബി ജോസ് നേതൃത്വം നല്‍കും. ദൈവദാസന്‍ മാര്‍ ഈവാനിയോസ് പിതാവിനോട് മാധ്യസ്ഥം തേടുവാനും പുണ്യപിതാവിലൂടെ ആഗോള കത്തോലിക്കാ സഭയ്ക്ക് പ്രത്യേകമായ മലങ്കരകത്തോലിക്കാ സഭയ്ക്ക് ലഭ്യമായ അനുഗ്രഹങ്ങള്‍ക്ക് ദൈവ തിരുമുമ്പാകെ നന്ദിയര്‍പ്പിക്കുന്നതിനും ഏവരെയും ക്ഷണിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

ജോബി ജോസ്: 07894081658

്ര
്െകസ്റ്റന്‍: 07723099514

വിലാസം:

സെന്റ്. പാട്രിക് ദേവാലയം,

ഷെഫീല്‍ഡ്,

S50QF

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.