



അത്ഭുതകരമായ രോഗശാന്തിയും ആത്മീയതയും നിറഞ്ഞൊഴുകിയ കണ്‍വെന്‍ഷനില്‍ ഇന്നലെ ബര്‍മിഹാം അതിരൂപത മെത്രാപ്പൊലീത്ത ആര്‍ച്ച് ബിഷപ്പ് ബര്‍ണാഡ് ലോംഗ്ലി പങ്കെടുത്തു. വിശ്വാസിസമൂഹത്തിനൊപ്പം ആടിയും പാടിയും ദൈവത്തെ സ്‌തുതിച്ചശേഷമാണ് അദ്ദേഹം മടങ്ങിയത്. യു.കെയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആയിരക്കണക്കിനാളുകള്‍ കണ്‍വെന്‍ഷനില്‍ പങ്കെടുത്തു. ഫാ. സേവ്യര്‍ഖാന്‍ വട്ടായിലിനൊപ്പം ഫാ.സോജി ഓലിക്കലും സെഹിയോന്‍ സംഘവും കണ്‍വന്‍ഷനു നേതൃത്വം നല്‍കി. ഫാ. എയ്‌മന്‍ കോര്‍ഡി സ്വാഗതവും ഫാ.സെബാസ്റ്റ്യന്‍ അരീക്കാട്ട് നന്ദിയും പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല