എ. പി. രാധാകൃഷ്ണന്‍: ഭൂമിയെ പൂനിലാപട്ടുടുപ്പിക്കുന്ന ധനുമാസം വരവായി. ശബരിമല ശ്രീ ധര്‍മ്മ ശാസ്താവിനു മണ്ഡല പൂജയും ഭഗവാന്‍ ശ്രീ പരമേശ്വരന്റെ തിരുനാളായി കരുതപെടുന്ന തിരുവാതിരയും ആഘോഷിക്കുന്ന പുണ്യ മാസം ആണ് ധനു മാസം. ആര്‍ദ്രാവൃതം എന്ന് പരക്കെ അറിയപെടുന്ന തിരുവാതിര ആചാര അനുഷ്ടാനപരമായി നൂറ്റാണ്ടുകളായി ഭാരതത്തില്‍ നടന്നു വരുന്ന ഒരു ആഘോഷമാണ്. ഭാരതത്തില്‍ സ്ത്രീകള്‍ വളരെ പ്രാധാന്യത്തോടെ ആചരിക്കുന്ന സ്ത്രീകളുടെ മാത്രം എന്ന് പറയാവുന്നതുമായ ഒരു അനുഷ്ടാനമാണ് തിരുവാതിര. ഭഗവാന്‍ പരമശിവന്റെ പിറന്നാളയും അനേക നാളത്തെ തപസിനുശേഷം ശ്രീ പാര്‍വതി ദേവിയില്‍ സംപ്രീതനായ ഭഗവാന്‍ ദേവിയെ സഹധര്മിണിയായി വരിച്ച ദിവസമായും തിരുവാതിര അറിയപെടുന്നു. മംഗല്യവതികളായ സ്ത്രീകള്‍ ദീര്‍ഘമംഗല്യത്തിനും കുമാരിമാര്‍ സത് ഭര്‍തൃ ലാഭത്തിനും ആര്‍ദ്രാവ്രതം അനുഷ്ടിക്കുന്നു. ഇത് രണ്ടാം വര്‍ഷമാണ് ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ യു കെ യില്‍ തിരുവാതിര ആഘോഷികുന്നത്.
ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ ഈ മാസത്തെ സത്സംഗത്തിനോടനുബന്ധിച്ചു പതിവ് വേദിയായ ക്രോയ്ടനിലെ വെസ്റ്റ് ത്രോണ്‍ണ്ടന്‍ കമ്മ്യൂണിറ്റി സെന്റെര്‍ ഇല്‍ വെച്ച് ഈ മാസം 26 നു വിപുലമായ പരിപാടികളോടെ ആഘോഷങ്ങള്‍ നടത്തപ്പെടും. മണ്ഡലകാല പരിസമാപ്തി പ്രമാണിച്ച് ശ്രീ ഭൂതനാഥന് പ്രത്യേകം അര്‍ച്ചന, ദീപാരാധന, അരവണ നിവേദ്യം എന്നിവയും ശ്രീ ഗുരുവായൂരപ്പന് പതിവ് പൂജകളും നടത്തപെടും. തിരുവാതിര ആഘോഷങ്ങളോടനുബന്ധിച്ചു തിരുവാതിരകളിയും ഭഗവാന്‍ പരമശിവനു പ്രത്യേക പൂജകളും നടക്കും. ചടങ്ങുകള്‍ക്ക് ശേഷം തിരുവാതിര പുഴുക്ക് കൂട്ടിയുള്ള വിപുലമായ അന്നദാനവും ഉണ്ടായിരിക്കും. പരിപാടികളെ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ എത്രയും നേരത്തെ പ്രസിധികരിക്കും.
വേദിയുടെ വിലാസം: West Thornton Communtiy Cetnre, 735 London Road, Thornton Heath, Croydon CR7 6AU
കൂടുതല്‍ വിവരങ്ങള്‍ക്ക്
ഫോണ്‍: 07828137478, 07932635935
ഇമെയില്‍: londonhinduaikyavedi@gmail.com
ഫേസ്ബുക്ക്: facebook.com/londonhinduaikyavedi
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല