ക്രോയിഡോണിനടുത്ത് ഹാറിങ്ടണില്‍ മരിച്ച തൃശൂര്‍ ചേര്‍പ്പ് സ്വദേശിനിയായ ധന്യയുടെ സംസ്‌കാരം ജന്മവീട്ടീല്‍ നടക്കും. നേരത്തെ ഇവിടെത്തന്നെ നടത്താനാണ തീരുമാനിച്ചിരുന്നത്.നാളെ തൃശൂരിലെ ധന്യയുടെ ജന്മാനാട്ടിലെത്തിക്കുന്ന മൃതദേഹം ബന്ധുക്കളുടെ സാന്നിധ്യത്തില്‍ സംസ്‌ക്കരിക്കും.
രണ്ടാഴച്ചമുമ്പാണ് പൂര്‍ണഗര്‍ഭിണിയായിരുന്ന ധന്യ മരിച്ചത്. വീട്ടില്‍വച്ച് ശാരീരിക അസ്വസ്തത അനുഭവപ്പെ ട്ട ധന്യയെ ഉടന്‍ തന്നെ ക്രോയിഡോണിലെ മേയ് ഡേ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കാഷ്വാലിറ്റിയില്‍ വച്ച് തന്നെ മരണം സംഭവിക്കുകയായിരുന്നു. നാലുവര്‍ഷം മുമ്പ് സ്റ്റുഡന്റ് വീസയില്‍ യു.കെ.യില്‍ എത്തിയ ധന്യയുടെ ഭര്‍ത്താവ് ശരത് അടുത്തയിടെ നാട്ടില്‍ നിന്നും എത്തിയിരുന്നു. പ്രസവത്തിനായി നാട്ടില്‍പോകാന്‍ ധന്യ ആഗ്രഹിച്ചിരുന്നെങ്കിലും പ്രസവം അടുത്തതിനാല്‍ ആശുപത്രി അധികൃതര്‍ അനുമതി നല്‍കിയില്ല. 26 വയസായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല