1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 12, 2011


സുനിശ്ചിതമെന്നു തോന്നിയ ഇന്ത്യന്‍ ജയം ധോണിയുടെ മണ്ടന്‍ തീരുമാനത്തിന്റെ ബലത്തില്‍ സൌത്ത് ആഫ്രിക്ക തട്ടിയെടുത്തു.ഇന്ത്യക്കെതിരായ ലോകകപ്പ്‌ മത്സരത്തില്‍ അവര്‍ മൂന്ന് വിക്കറ്റിനു ജയിച്ചു.ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ സച്ചിന്റെ സെഞ്ചുറിയുടെയും (111 ) സെവാഗിന്റെയും (73 ) ഗംഭീറിന്റെയും (69 ) മികച്ച പ്രകടനത്തിന്റെയും പിന്‍ബലത്തില്‍ 48 .4 ഓവറില്‍ 296 .റണ്‍സിന് ഓള്‍ ഔട്ടായി.40 ഓവറില്‍ 268 റണ്‍സെടുത്ത ഇന്ത്യ ധോനിയടക്കമുള്ള മറ്റു ബാറ്സ്മാന്‍മാര്‍ സാമാന്യ ഉത്തരവാദിത്വം കാണിച്ചിരുന്നെങ്കില്‍ സ്കോര്‍ 400 കടത്തിയേനെ.മറുപടി ബാറ്റിങ്ങിനിറങ്ങിയ സൌത്ത് ആഫ്രിക്ക 49 .4 ഓവറില്‍ 7 വിക്കറ്റ് നഷ്ട്ടത്തില്‍ ലക്‌ഷ്യം കണ്ടു.

ഇന്ത്യന്‍ ക്യാപ്റ്റന്‍ ധോണിയെടുത്ത മണ്ടന്‍ തീരുമാനങ്ങളാണ് ലോകമെമ്പാടുമുള്ള ഇന്ത്യക്ക് ക്രിക്കറ്റ് പ്രേമികളെ നിരാശപ്പെടുത്തിയ ഒരുപക്ഷെ ഈ ലോക കപ്പിലെ ഇന്ത്യന്‍ സാധ്യതകളെ തന്നെ സാരമായി ബാധിച്ചേക്കാവുന്ന ഈ പരാജയത്തിനു കാരണമെന്ന് നിസ്സംശയം പറയാം. 47 ഓവര്‍ ബാറ്റിംഗ് കഴിഞ്ഞപ്പോള്‍ സൌത്ത് ആഫ്രിക്കയുടെ സ്കോര്‍ ആറിന് 266 .ബാക്കിയുള്ള 18 ബോളില്‍ നിന്നും ജയിക്കാന്‍ ആവശ്യം 31 റണ്‍സ്. ഒരവസരത്തില്‍ കൈവിട്ടുപോയ കളിയില്‍ ഇന്ത്യ വിജയം മണക്കുന്നുവെന്നു ലോകമെമ്പാടുമുള്ള ഇന്ത്യന്‍ ആരാധകര്‍ വിശ്വസിച്ച നിമിഷം.ബൌളിംഗ് ഫോമില്‍ നില്‍ക്കുന്ന പരിചയ സമ്പന്നരായ സഹീറിനും,ഹര്‍ബജനും,യുവരാജിനും ,നെഹ്രയ്ക്കും എറിയാന്‍ ഓവറുകള്‍ ബാക്കി.സഹീറിനു വേണ്ടി അവസാന ഓവര്‍ നീക്കി വയ്ക്കുമെന്നും അടുത്ത ഓവറുകള്‍ മേല്‍പ്പറഞ്ഞ ആരെങ്കിലും എറിയുമെന്നും ക്രിക്കറ്റ് അറിയാവുന്ന ഏതൊരു കൊച്ചു കുട്ടിയും വിചാരിച്ചു.

എല്ലാ പ്രതീക്ഷകളും തെറ്റിച്ചുകൊണ്ട് അടുത്ത ഓവര്‍ എറിയാന്‍ വന്നത് ഒട്ടും സമ്മര്‍ദം താങ്ങാത്ത മുനാഫ് പട്ടേല്‍.ഒരു വിക്കറ്റ് നേടിയ ഓവറില്‍ വിട്ടു കൊടുത്തത് 14 റണ്‍സ്.ആഫ്രിക്കയുടെ ലക്‌ഷ്യം 12 ബോളില്‍ നിന്നും 17 റണ്‍സ് ആയി ചുരുങ്ങി.അടുത്ത ഓവര്‍ എറിഞ്ഞത് അവസാന ഓവര്‍ എറിയുമെന്ന് പ്രതീക്ഷിച്ച സഹീര്‍.വിട്ടു കൊടുത്തോ വെറും നാലു റണ്‍സും.വിജയലക്ഷ്യം 6 ബോളില്‍ 13 റണ്‍സ്.നെഹ്രയുടെ അവസാന ഓവറില്‍ ആദ്യ ബോള്‍ ഫോറും അടുത്ത ബോള്‍ സിക്സും പറത്തിയ ആഫ്രിക്ക രണ്ടു ബോള്‍ ബാക്കി നില്‍ക്കെ വിജയം കണ്ടു.ഇംഗ്ലണ്ടിനെതിരെ പറ്റിയ അബദ്ധം ധോണി ആവര്‍ത്തിച്ചപ്പോള്‍ സൌത്ത് ആഫ്രിക്കയ്ക്ക് അനായാസജയം. ഈ പരാജയത്തിന്റെ മുഴുവന്‍ ഉത്തരവാദിത്വവും നിരുത്തരവാദപരമായി ബാറ്റ് ചെയ്യുകയും അവസാന ഓവറുകളിലെ ബൗളിങ്ങിന്റെ കാര്യത്തില്‍ മണ്ടന്‍ തീരുമാനം എടുക്കുകയും ചെയ്ത ഇന്ത്യന്‍ ക്യാപ്റ്റന്‍ ധോണിക്ക് തന്നെ.ദിവസം മുഴുവന്‍ കളി കണ്ട ഇന്ത്യന്‍ ആരാധകര്‍ മണ്ടന്‍മാര്‍ .

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.