ലണ്ടന്‍: ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ മഹേന്ദ്ര സിംഗ് ധോണിയുടെ ബാറ്റ് 72 ലക്ഷം രൂപയ്ക്ക് ലേലത്തില്‍ പോയി. ധോണി ലോകകപ്പില്‍ ഇന്ത്യയെ വിജയത്തിലെത്തിക്കാന്‍ കളിച്ച ഇന്നിംഗ്‌സിന് ഉപയോഗിച്ച ബാറ്റാണ് ലേലത്തില്‍ വിറ്റുപോയത്്. ലണ്ടനില്‍ വെച്ച് നടന്ന ലേലത്തില്‍ ഒരു ലക്ഷം പൗണ്ടിനാണ് (72 ലക്ഷം രൂപ) ബാറ്റ് ലേലത്തില്‍ പോയത്.
തിങ്കളാഴ്ച രാത്രി നടന്ന ലേലത്തില്‍ ലോകകപ്പില്‍ കളിച്ച മുഴുവന്‍ ടീമംഗങ്ങളും ലേലം നടന്ന ഹില്‍ട്ടണ്‍ പാര്‍ക്ക് ലെയ്ന്‍ ഹോട്ടലില്‍ എത്തിയിരുന്നു. ലേലത്തിന് മുമ്പ് ടീമംഗങ്ങള്‍ക്ക് ഡിന്നര്‍ പാര്‍ട്ടിയും ഒരുക്കിയിരുന്നു.
ബാറ്റ് ലേലത്തില്‍ വിറ്റത് ധോണിയുടെ ഭാര്യ സാക്ഷി നടത്തുന്ന സന്നദ്ധപ്രവര്‍ത്തനത്തിനു വേണ്ടി തുക സ്വരൂപിക്കാനാണ്. സാക്ഷി ഫൗണ്ടേഷന്‍ കുട്ടികളുടെ ക്ഷേമപ്രവര്‍ത്തനത്തിന് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല