കപില്‍ദേവിനും സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്കും ശേഷം സൈന്യത്തില്‍ ചേരാന്‍ ഇന്ത്യന്‍ ടീം ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിയും ഒരുങ്ങുന്നു. ധോണിയ്ക്ക് ഓണററി റാങ്ക് നല്‍കണമെന്നാവശ്യപ്പെട്ടു ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി അര്‍ജുന്‍ മുണ്ടെ പ്രതിരോധമന്ത്രാലയത്തിനു കത്തയച്ചു.
ഇന്ത്യന്‍ ടീമിനു ലോകകപ്പ് നേടികൊടുക്കാന്‍ ക്യാപ്റ്റന്‍ എന്ന നിലയില്‍ ധോണി നടത്തിയ ഗംഭീര പ്രകടനമാണ് ഇത്തരത്തിലൊരു ബഹുമതിയ്ക്കു ശുപാര്‍ശ ചെയ്യാന്‍ പ്രേരിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്.
2008ലാണ് കപില്‍ ദേവിനു ഓണററി റാങ്ക് നല്‍കിയത്. 2010ല്‍ സച്ചിന്‍ ടെണ്ടുല്‍ക്കറെ ഗ്രൂപ്പ് ക്യാപ്റ്റന്‍ പദവി നല്‍കി ആദരിച്ചു. പ്രോജക്ട് ടൈഗറിന്റെ ഝാര്‍ഖണ്ഡിലേയും ഉത്തരാഖണ്ഡിലേയും ബ്രാന്‍ഡ് അംബാസിറാണ് ധോണിയിപ്പോള്‍.
ബീഹാറിലേയും ഝാര്‍ഖണ്ഡിലേയും ഏറ്റവും വലിയ നികുതിദായകന്‍ എന്ന നിലയില്‍ ആദായ നികുതി വകുപ്പും ധോണിയെ ബ്രാന്‍ഡ് അംബാസിഡറാക്കാന്‍ ഒരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല