അഡ്വ റെന്‍സണ്‍ തുടിയാന്‍പ്ലാക്കല്‍: പ്രശസ്ത മലയാള സിനിമ പിന്നണി ഗായകരായ നജീം അര്‍ഷദിനും, അരുണ്‍ ഗോപനും വൃന്ദാ ഷെമീക്കിനും മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്ടില്‍ ഉജ്ജ്വല സ്വീകരണം ന്‍ല്‍കി. ഇന്നലെ വൈകിട്ടു 6.30 ദുബായില്‍ നിന്നും എമിരേറ്റ്‌സ് എയര്‍ലൈന്‍സില്‍ മാഞ്ചസ്റ്ററില്‍ വന്നുചേര്‍ന്ന ഗായകര്‍ക്ക് ട്രഫോര്‍ഡ് മലയാളീ അസോസിയേഷന്‍ ഭാരവാഹികളും പ്രവര്‍ത്തകരും സ്വീകരണം നല്‍കി. ദശാബ്ദി ആഘോഷിക്കുന്ന ട്രഫോര്‍ഡ് മലയാളീ അസോസിയേഷന്റെ സമാപന പരിപാടിയായ ദശസന്ധൃ ഈ വരുന്ന ശനിയാഴ്ച മാഞ്ച്സ്റ്ററിലെ ഫോറം സെന്റെറില്‍ വൈകിട്ട് നാലു മണിക്ക്
നടക്കുമ്പോള്‍ അതില്‍ ഗാനമാധുര്യം നല്‍കാനാണ് നജീം അര്‍ഷദും സംഘവും വന്നു ചേര്‍ന്നിരിക്കുന്നത്.
ഏകദേശം ആയിരത്തോളം ആളുകള്‍ പങ്കെടുക്കുന്ന പരിപാടിയുടെ ടിക്കറ്റുകള്‍ ഏകദേശം പൂര്‍ണ്ണമായും വിറ്റു തീര്‍ന്നതായി ഭാരവാഹികള്‍ അറിയിച്ചു. അര്‍ഷദിനും, അരുണ്‍ ഗോപനും വൃന്ദാ ഷെമീറിനും പുറമേ പ്രശസ്തരായ ഓര്‍ക്ക്‌സ്ട്ര ടീമിന്റെ സാനിധ്യവും, മാഞ്ചസ്റ്ററിലെ പ്രശസ്തരായ ഡാന്‍സ് ടീമിന്റെ കലാപരിപാടികളും ദശസന്ധ്യയെ വര്‍ണ്ണഭമാക്കും. പരിപാടിയുടെ വിജയത്തിനായി കര്‍മനിരതരായി ട്രഫോര്‍ഡ് മലയാളീ അസോസിയേഷനിലെ 30 തോളം പ്രവര്‍ത്തകര്‍
പ്രവര്‍ത്തിച്ചുവരുന്നു. സുരക്ഷ ചുമതല നിരവഹിക്കുന്നതിനായി പ്രതേൃക സുരക്ഷാ ഉദ്ദ്യോഗസ്ഥരേയും ഏല്‍പ്പിച്ചതായി സംഘാടകര്‍ അറിയിച്ചു.
മലയാളീ അസോസിയേഷന്റെ ദശാബ്ദി ആഘോഷം വിജയിപ്പിക്കുന്നതിനായി മാഞ്ചസ്റ്ററിലെ മറ്റു അസോസിയേഷനുകളും സജീവമായി പ്രവര്‍ത്തിക്കുന്നു. ദശസന്ധ്യയുടെ ഭാഗമായി ഫോറം സെന്റെറില്‍ മിതമായ നിരക്കില്‍ രുചികരമായ ഭക്ഷണം ഒരുക്കുന്നതിന് വേണ്ടി യോര്‍ക്കിലെ കോക്‌നട്ട് ലഗൂണ്‍ വക പ്രത്യേക സ്റ്റാളുകള്‍ പ്രവര്‍ത്തിക്കും.
ദശാബ്ദി ആഘോഷം ദശസന്ധ്യയുടെ ഉല്‍ഘാടനം ഇന്ത്യന്‍ കോണ്‍സുലര്‍ ജനറല്‍ (ബിര്‍മ്മിഹാം) ശ്രീ ജെ. കെ ശര്‍മ്മ നിര്‍വഹിക്കും. സ്വരം മാഗസിന്‍ പ്രകാശനം M .P മേരി റോബിന്‍സനും തുടര്‍ന്നു ക്രോയിടോണ്‍ മുന്‍ ചെയര്‍മാന്‍ ശ്രീമതി മന്‍ജു, ഷാഹുല്‍ ഹമീദ്, ശ്രീ സാബു കുര്യന്‍, ഡോ സിബി വേകത്താനം, adv റെന്‍സണ്‍ തുടിയാന്‍പ്ലാക്കല്‍ എന്നിവര്‍ അഭി സംബോധനചെയ്യും.
മാഞ്ചസ്റ്ററിലെ എയര്‍പോര്‍ട്ടില്‍ നടന്ന സ്വീകരണത്തില്‍ ഡോ : സിബി വേകത്താനം, അഡ്വ :റെന്‍സണ്‍ തുടിയാന്‍പ്ലാക്കല്‍ ,ജോര്‍ ജജ് തോമസസ്,സാജു ലാസര്‍ ,ഷിജു ചാക്കോ ,ബിജു ചെറിയാന്‍, ചാക്കോ ലൂക്ക് , സിന്ദു സ്റ്റാന്‍ലി , ഷിബി റെന്‍സണ്‍ , ഡോളി സിബി , ആശഷിജു എന്നിവര്‍ നേതൃത്തം നല്‍കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല