സ്റ്റീവനേജ്: പ്രവാസ ജീവിതത്തിന്റെ നൊമ്പരങ്ങളും സന്തോഷങ്ങളും ഒരിക്കല്‍കൂടി അയവിറക്കിക്കൊണ്ട്, സൗദി അറേബ്യയിലെ ചെറിയ പ്രദേശമായ നജ്‌റാനില്‍ താമസിച്ചിരുന്ന മലയാളി സുഹൃത്തുക്കള്‍ തങ്ങളുടെ സൗഹൃദ നിമിഷങ്ങള്‍ ഒരിക്കല്‍ കൂടി പങ്കുവച്ചു.
യുകെയിലെ പ്രവാസികള്‍ക്കിടയില്‍ വേറിട്ടുനില്‍ക്കുന്ന ഒരു സുഹൃദ് സംഗമം സംഘടനാ മികവുകൊണ്ടും സാന്നിധ്യ സഹകരണം കൊണ്ടും മികച്ചതായി മാറി. സ്റ്റിവനേജില്‍ നടന്ന ഈ സംഗമം യുക്മ പ്രസിഡന്റ് വര്‍ഗ്ഗീസ് ജോണ്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്നു നടന്ന കലാ പ്രകടനങ്ങള്‍ കണ്ണിനും കാതിനും കുളിര്‍മ്മയേകി. സ്‌നേഹ ഭാഷണങ്ങള്‍ക്കും സ്‌നേഹവിരുന്നിനും വിട നല്‍കി സായാഹ്നത്തോടെ വിപറഞ്ഞപ്പോള്‍ മനസ്സിനുള്ളില്‍ എവിടെയോ ചില നൊമ്പരങ്ങള്‍ ബാക്കി നിന്നു എങ്കിലും അടുത്ത വര്‍ഷം ജൂണ്‍ 30 ന് ശനിയാഴ്ച്ച ന്യൂ കാസിലില്‍ കാണാമെന്ന പ്രതീക്ഷയില്‍ യാത്ര പറഞ്ഞു. ഈ സൗഹൃദ നിമിഷങ്ങള്‍ക്ക് വേദി ഒരുക്കിയ സ്റ്റിവനേജ് കോര്‍ഡിനേറ്റര്‍ ജോസ് ആന്റണിക്ക് നന്ദി അര്‍പ്പിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല