കോഴിക്കോട്: സിനിമാ നടന് മച്ചാന് വര്‍ഗ്ഗീസ്(50) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ അശുപത്രിയിലായിരുന്നു അന്ത്യം. കുറച്ച് ദിവസങ്ങളായി അദ്ദേഹം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഉച്ചതിരിഞ്ഞ് 4.15 ഓടെയായിരുന്നു അന്ത്യം. മൂത്രാശയ സംബന്ധമായ രോഗത്തെ തുടര്‍ന്ന് ഒരു മാസം മുമ്പാണ് കോഴിക്കോട്ടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് രോഗം അര്‍ബുദമാണെന്ന് തിരിച്ചറിയുകയായിരുന്നു.
പഞ്ചാപി ഹൗസ്, തൊങ്കാശിപ്പട്ടണം, മീശമാധവന്, സി.ഐ.ഡി മൂസ തുടങ്ങിയ സിനിമകളിലെ മച്ചാന് വര്‍ഗ്ഗീസിന്റെ സാന്നിധ്യം ഏറെ ശ്രദ്ധേയമായിരുന്നു. തന്റെ ശബ്ദം കൊണ്ടും അഭിനയം കൊണ്ടും മലയാള സിനിമാ ഹാസ്യ രംഗത്ത് നിറഞ്ഞു നിന്ന അദ്ദേഹം തന്റെ അഭിനയത്തികവ് കൊണ്ടും മികച്ച് നിന്നു.
സിദ്ദിഖ്ലാല്‍, റാഫിമെക്കാര്ട്ടിന് എന്നീ കൂട്ടുകെട്ടുകളുടെ ചിത്രങ്ങല്ലൂടെയാണ് മച്ചാന് വര്‍ഗീസ് സിനിമയില്‍ സജീവമാകുന്നത്. അമ്പതിലധികം ചിത്രങ്ങളില്‍ നര്‍മ്മപ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്തു. എറണാകുളം എളമക്കര സ്വദേശിയാണ്.
മിമിക്രിനാടക രംഗത്തുനിന്നാണ് മച്ചാന് വര്‍ഗീസിന്റെ സിനിമയിലേക്കുള്ള രംഗപ്രവേശം. സംവിധായകന് സിദ്ദിഖിന്റെ സുഹൃത്തായിരുന്ന മച്ചാന് വര്‍ഗീസ് കാബൂളിവാല എന്ന സിദ്ദിഖ്ലാല്‍ ചിത്രത്തിലൂടെയാണ് സിനിമയിലെത്തിയത്. എം.എല്‍.വര്‍ഗീസ് എന്നാണ് യഥാര്‍ത്ഥ പേര്.
ദിലീപ് നായകനായ പാപ്പി അപ്പച്ചാ ആണ് അവസാനമായി റിലീസ് ചെയ്ത ചിത്രം. ഭാര്യ എല്‍സി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല