സ്വന്തം ലേഖകന്‍: നടന്‍ മാമുക്കോയ മരിച്ചെന്ന് വാട്‌സാപ്പില്‍ പ്രചാരണം, താന്‍ മരിച്ചില്ലെന്ന് മാമുക്കോയ. പ്രശസ്തരായ വ്യക്തികള്‍ മരിച്ചെന്ന് വാര്‍ത്ത പ്രചരിപ്പിക്കുകയും തുടര്‍ന്ന് കേട്ടപാതി കേള്‍ക്കാത്തപാതി അനുശോചനം അറിയിക്കാന്‍ ഓടിയെത്തുകയും ചെയ്യുന്നത് പതിവായിരിക്കുകയാണ് സോഷ്യല്‍ മീഡിയയില്‍. നടന്‍ മാമുക്കോയയാണ് ഈ ക്രൂരതയുടെ ഏറ്റവും ഒടുവിലത്തെ ഇര.
നടന്‍ മാമുക്കോയ മരിച്ചുവെന്നായിരുന്നു സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചത്. ഒടുവില്‍ താന്‍ മരിച്ചിട്ടില്ലെന്നു മാമുക്കോയ തന്നെ അറിയിച്ചു. വാട്ട്‌സാപ്പിലാണ് ആദ്യം വാര്‍ത്ത പ്രചരിച്ചത്. ഉടനെ വാര്‍ത്ത വൈറലാകുകയും ചെയ്തു. സാമൂഹ്യ മാധ്യമങ്ങളും ഇത് ഏറ്റെടുക്കുകയും അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു.
വയനാട്ടിലുള്ള മാമുക്കോയ ഇതെല്ലാം അറിയുകയുണ്ടായിരുന്നു. തന്നെ സംശയത്തോടെ വിളിച്ച എല്ലാവരോടും മരിച്ച വിവരമറിഞ്ഞു വിളിച്ചതാണല്ലെ എന്നു അദ്ദേഹം തന്നെ പറയുകയും ചെയ്തു. നേരത്തെ നടി കനക, നടന്‍ ജിഷ്ണു എന്നിങ്ങനെ നിരവധി താരങ്ങള്‍ക്കാണ് ഇത്തരത്തില്‍ ദുരനുഭവം നേരിടേണ്ടി വന്നിട്ടുള്ളത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല