പ്രശസ്ത സിനിമാതാരം മാള അരവിന്ദന് അന്തരിച്ചു. ഇന്നു രാവിലെ 6.20 ന് കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 76 വയസായിരുന്നു.
ഹൃദയാഘാതത്തെത്തുടര്‍ന്ന് കഴിഞ്ഞ 19 നാണ് മാള അരവിന്ദനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് പിന്നീട് അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റിയിരുന്നു. എറണാകുളം ജില്ലയിലെ വടവുകോട്, എക്സൈസ് ഉദ്യോഗസ്ഥനായിരുന്ന അയ്യപ്പന്റെയും സംഗീതാധ്യാപിക പൊന്നമ്മയുടെയും മകനായി ജനിച്ച മാള അരവിന്ദന് അച്ഛ്ന്റെ മരണശേഷമാണ് മാളയിലെത്തുന്നത്. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നിറഞ്ഞ ചെറുപ്പകാലത്തെ മാള അരവിന്ദന് അതിജീവിച്ചത് കലാരംഗത്തേക്ക് ചുവടുമാറ്റിക്കൊണ്ടാണ്.
തബല വാദകനായി ജീവിതം തുടങ്ങിയ മാള അരവിന്ദന് നാടകങ്ങള്‍ക്ക് പിന്നണി വായിക്കുന്നയാളായി. ക്രമേണ സിനിമയില്‍ ചുവടുറപ്പിക്കുകയായിരുന്നു. മധുരിക്കുന്ന രാത്രിയാണ് ആദ്യ ചിത്രം.
അധികം വൈകാതെ തന്നെ തന്റെ സ്വതസിദ്ധമായ ശൈലിയിലൂടെ അദ്ദേഹം മലയാള സിനിമയുടെ അവിഭാജ്യ ഘടകമായി. അഞ്ഞൂറിലധികം മലയാള സിനിമകളില്‍ അഭിനയിച്ച മാള അരവിന്ദന് മികച്ച നടനുള്ള സംഗീത നാടക അക്കാദമിയുടെ പുരസ്കാരം, ഫിലിം ക്രിട്ടിക്സ് അസോസിയേഷന്റെ ചലച്ചിത്ര പ്രതിഭാ പുരസ്കാരം എന്നില ലഭിച്ചിട്ടുണ്ട്. സൗദാമിനിയും രാമനാഥനും പ്രകാശനും സഹോദരങ്ങളാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല