ഹിന്ദു യുവാവുമായി പ്രണയത്തിലായ ഹാരിപോട്ടറിലെ ബംഗാളിയായ നടി അഫ്ഷാന് ആസാനിനെ (22) വീട്ടില്‍ പൂട്ടിയിട്ടു മര്‍ദ്ദിച്ച കേസില്‍ സഹോദരന് അഷ്റഫ് അസദിനെ മാഞ്ചസ്റ്റര്‍ ക്രൗണ്‍ കോടതി ആറുമാസത്തെ തടവിനു ശിക്ഷിച്ചു.
സഹോദരിയെ മര്‍ദ്ദിച്ചുവെന്നതാണ് അഷ്റഫിനു മേല്‍ ചുമത്തിയിരിക്കുന്ന കുറ്റം. തന്റെ സഹോദരനോട് പകയില്ലെന്നും അദ്ദേഹത്തെ ശിക്ഷിക്കേണ്ടതില്ലെന്നും അഫ്ഷാന് അഭിഭാഷകന് വഴി അഭ്യര്‍ത്ഥിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല.
പദ്മാ പാട്ടീല്‍ എന്ന ഹിന്ദു യുവതിയായാണ് ഹാരി പോട്ടര്‍ ചിത്രങ്ങളില്‍ അഫ്ഷാന് വേഷമിട്ടിരിക്കുന്നത്. പരമ്പരയിലെ നാലു ചിത്രങ്ങളില്‍ അഫ്ഷാന് അഭിനയിച്ചിട്ടുണ്ട്.
ബ്രിട്ടനിലേക്ക് ബംഗാളില്‍ നിന്ന് കുടിയേറിയ അബ്ദുള്‍ ആസാദിന്റെ മകളാണ് അഫ്ഷാന്. ഹിന്ദു യുവാവുമായി അഫ്ഷാനെ പുറത്തുകണ്ടത് ബന്ധുക്കള്‍ അറിയിച്ചതിനെ തുടര്‍ന്ന് സഹോദരന് അഷ്റഫ് (28) വീട്ടില്‍ കലാപമുണ്ടാക്കി. അഫ്ഷാനെ സഹോദരന് വേശ്യയെന്നു വരെ വിളിക്കുകയും മര്‍ദ്ദിക്കുയും ചെയ്തു. സഹോദരിയെ കൊല്ലുമെന്നുവരെ അഷ്റഫ് പറഞ്ഞപ്പോള്‍, മകന് കൊലപ്പുള്ളിയാകേണ്ടെന്നും ഇനി ഇവളെ ഞാന്‍ കൈകാര്യം ചെയ്യാമെന്നും പറഞ്ഞ് അച്ഛന് മര്‍ദ്ദനം ആരംഭിച്ചുവെന്നാണ് പറയപ്പെടുന്നത്. എന്നാല്‍, അച്ഛനെ വിചാരണ വേളയില്‍ കുറ്റക്കാരനല്ലെന്നു കണ്ട് കോടതി വെറുതെ വിട്ടിരുന്നു.
അഫ്ഷാനെ മര്‍ദ്ദിച്ച് അവശയാക്കി മാഞ്ചസ്റ്ററിലെ വീട്ടില്‍ പൂട്ടിയിട്ടു. ജനല്‍ വഴി ചാടി രക്്ഷപ്പെട്ട് അഫ്ഷാന് ലണ്ടനില്‍ എത്തുകയായിരുന്നു. ഇതിനിടെ അഫ്ഷാനെ ബംഗ്ളാദേശിലേക്ക് കൊണ്ടുപോയി അവിടെവച്ച് വിവാഹം കഴിപ്പിക്കാനും വീട്ടുകാര്‍ പദ്ധതിയിട്ടു. പിന്നീട് പൊലീസ് അഫ്ഷാന്റെ അച്്ഛനെയും സഹോദരനെയും അറസ്റ്റുചെയ്തിരുന്നു. ഇക്കഴിഞ്ഞ മേയിലായിരുന്നു സംഭവങ്ങള്‍ നടന്നത്.
കേസ് മാഞ്ചസ്റ്റര്‍ ക്രൗണ്‍ കോടതിയില്‍ വിചാരണയ്ക്കു വന്ന വേളയില്‍ അഫ്ഷാന് ഹാജരായിരുന്നില്ല. അഫ്ഷാന് ഹാജരായി മൊഴി നല്‍കാത്തതിനാലും തെളിവുകള്‍ ഇല്ലാത്തതിനാലും കൊലപ്പെടുത്തുമെന്ന ഭീഷണി കോടതിയില്‍ തെളിയിക്കാനായില്ല. 500 പൗണ്ട് പിഴയില്‍ അസദ് രക്ഷപ്പെട്ടു. വീട്ടില്‍ മാന്യനായി കഴിയണമെന്നും മകളെ ശല്യപ്പെടുത്തരുതെന്നും കോടതി ഇയാളെ കര്‍ശനമായി താക്കീതുചെയ്തു. എന്നാല്‍, സഹോദരിയെ മര്‍ദ്ദിച്ചതിന്റെ പേരില്‍ അഷ്റഫിന് ശിക്ഷിക്കപ്പെടുകയായിരുന്നു.
നേരത്തേ കേസില്‍ പൊലീസിനു മൊഴി നല്കിയ വേളയില്‍ തന്നെ, തന്റെ സഹോദരനെയും അച്ഛനെയും ശിക്ഷിച്ചു കാണാന്‍ ആഗ്രഹിക്കുന്നില്ലെന്നും കേസുമായി മുന്നോട്ടു പോകേണ്ടെന്നും അഫ്സാന് പൊലീസിനോട് ആവശ്യപ്പെട്ടിരുന്നു. കേസുമായി മുന്നോട്ടു പോയാല്‍ എന്റെ മനസ്സമാധാനം കൂടുതല്‍ നശിക്കുകയേ ഉള്ളൂവെന്നും അച്ഛനെയും സഹോദരനെയും താന്‍ അഗാധമായി സ്നേഹിക്കുന്നുവെന്നും അവരുടെ അഭിഭാഷകനോടും അഫ്സാന് പറയുകയുണ്ടായി.
സിനിമയില്‍ ഹാരിപോട്ടറെ അവതരിപ്പിക്കുന്ന ഡാനിയല്‍ റാഡ്ക്ളിഫിനൊപ്പം ഹോഗ്വാര്‍ട്സ് സ്കൂളില്‍ പഠിച്ചതാണ് അഫ്ഷാന്. ഹാരിപോട്ടര്‍ ആന്‍ഡ് ദി ഗോബ്ലറ്റ് ഒഫ് ഫയറില്‍ പാര്‍വതി പാട്ടീലിന്റെ ഇരട്ട സഹോദരിയായാണ് അഫ്ഷാന് ആദ്യം അഭിനയിക്കുന്നത്
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല