കൊടുങ്ങല്ലൂര്‍: പനിയെത്തുടര്‍ന്ന നടി സുകുമാരിയെ കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് ഇവരെ ഐ.സി.യുവിലേക്ക് മാറ്റി.
എസ്.എന്‍.പുരത്ത് നടക്കുന്ന സിനിമാ ഷൂട്ടിംഗിനിടെയാണ് സുകുമാരിക്ക് പനിബാധിച്ചത്. തുടര്‍ന്ന് മോഡേണ്‍ ആശുപത്രില്‍ പ്രവേശിപ്പിച്ചു. കൊടുങ്ങല്ലൂര്‍ ശ്രീകുരുംബ ഭഗവതീക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ ശേഷം റസ്റ്റ്ഹൗസില്‍ വിശ്രമിച്ചശേഷം ഷൂട്ടിംഗ് സ്ഥലത്തേക്ക് പോയതായിരുന്നു സുകുമാരി.
പ്രമേഹരോഗികൂടിയായ സുകുമാരി ഡോ. ജോസ് ഊക്കന്റെ ചികിത്സയിലാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല