അന്തരിച്ച നടൻ മാള അരവിന്ദന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കരിക്കും. വടമലക്കോട്ട വാതിൽക്കലിലെ താനാട്ട് വീട്ടുവളപ്പിലാണ് ചടങ്ങുകൾ.
മൃതദേഹം ഇന്നലെ മാളയിൽ പൊതദർശനത്തിനു വച്ചിരുന്നു. സിനിമാ, സാംസ്കാരിക, രാഷ്ട്രീയ രംഗങ്ങളിലുള്ള നിരവധി പ്രമുഖർ ആദരാഞ്ജലികൾ അർപ്പിക്കാനെത്തി.
ഹൃദയാഘാതത്തെതുടർന്ന് കൊയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്ന മാള അരവിന്ദൻ ഇന്നലെ വെളുപ്പിനെയാണ് അന്തരിച്ചത്. ഇന്ന് ആശുപത്രി വിടാനിരിക്കുകയായിരുന്നു.
എക്‌സൈസ് വകുപ്പില്‍ ഉദ്യോഗസ്ഥനായിരുന്ന എറണാകുളം വടവുകോട് താനാട്ട് അയ്യപ്പന്റേയും അധ്യാപികയായ പൊന്നമ്മയുടേയും മകനാണ് മാള അരവിന്ദന്‍. ഗീതയാണ് ഭാര്യ. മക്കള്‍: പി.എ. കിഷോര്‍, പി.എ. കല. മരുമക്കള്‍: കെ.പി. ദീപ്തി, പി.വി. സുരേന്ദ്രന്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല