മാള അരവിന്ദനെ അതീവ ഗുരുതരാവസ്ഥയിൽ കൊയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ഒരു സ്വകാര്യ വാർത്താ ചാനൽ റിപ്പോർട്ട് ചെയ്തു.
രാവിലെ ചെറിയതോതിൽ ഹൃദയാഘാതം ഉണ്ടായിരുന്നു. എന്നാൽ വീണ്ടും ശക്തമായ ഹൃദയാഘാതം ഉണ്ടായതിനെത്തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു.
അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റിയെന്നാണ് റിപ്പോർട്ട്. എന്നാൽ വാർത്ത ആശുപത്രി അധികൃതർ സ്ഥിരീകരിച്ചിട്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല