ബെന്നി മാവേലി
നണീറ്റണ്‍: ഇന്‍ഡസ് കള്‍ച്ചറല്‍ അസോസിയേഷന്റെ ഓണാഘോഷ പരിപാടിയോടനുബന്ധിച്ച് സംഘടിപ്പിച്ച കാര്‍ഷിക മേളയില്‍ നണീറ്റണിലെ കര്‍ഷകശ്രീയായി ബേബി മാഷിനെ തെരഞ്ഞെടുത്തു. കൊതിയൂറുന്ന നാടന്‍ പച്ചക്കറികളും വിവിധയിനം പഴങ്ങളും വിളയുന്ന തോട്ടം നട്ടുവളര്‍ത്തി പരിപാലിച്ചതു പരിഗണിച്ചാണ് അദ്ദേഹത്തെ വിജയിയായി പ്രഖ്യാപിച്ചത്. രണ്ടാം സമ്മാനാര്‍ഹരായത് രണ്ടുപേരാണ്. സജുമോനും അനീഷ് കല്ലുങ്കലും. മൂന്നാം സമ്മാനാര്‍ഹരായ സിനു ചെട്ടിയാട്ട് ജൈവവളപ്രയോഗത്തെ പറ്റിയും ഓര്‍ഗാനിക് വിളകളുടെ ഉല്‍പ്പാദനത്തെ പറ്റിയും മുഖ്യപ്രഭാഷണം നടത്തി. ഓണസദ്യ ഒരുക്കാന്‍ ഭൂരിഭാഗം പച്ചക്കറികളും നണീറ്റണ്‍ മലയാളികളുടെ കൃഷിയിടങ്ങളില്‍ നിന്ന് ശേഖരിച്ചു എന്നതണ് ഈ വര്‍ഷത്തെ ഇന്‍ഡസ് ഓണാഘോഷത്തിന്റെ പ്രത്യേകത.
സംഘടനാംഗങ്ങളുടെ കുട്ടികളുടെ തിരുവാതിരയും റോബി ജോര്‍ജിന്റെ കുഞ്ഞുമാവേലിയും ഓണാഘോഷപരിപാടികളില്‍ ഏറെ വ്യത്യസ്തത പുലര്‍ത്തി. ഓണസദ്യ ഒരുക്കാന്‍ ഗിരിജ കല്ലിങ്കല്‍, ബിന്‍സി ബെന്നി, ശാന്തി ഷിജി, ലീജ റോയി, അനീഷ് കല്ലിങ്കല്‍, ജെയ്സണ്‍ നന്ദളത്ത്, സൈമണ്‍ ജോസ്, ബെന്നി മാവേലി, ജോബി എബ്രഹാം എന്നിവര്‍ നേതൃത്വം നല്കി.
കാര്‍ഷികമേളയിലെ വിജയികള്‍ക്ക് ആലക്കോട് മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് പാലാട്ടും, ജോസ് തൈതറപ്പേലും ചേര്‍ന്ന് പൊന്നാട അണിയിക്കുകയും സമ്മാനങ്ങള്‍ വിതരണം ചെയ്യുകയും ചെയ്തു. ആഘോഷങ്ങള്‍ക്ക് മോടിപിടിപ്പിക്കാന്‍ പ്രയത്നിപ്പിച്ച എല്ലാവര്ക്കും സെക്രട്ടറി ഷിജി ചാക്കോയും, പ്രസിഡന്റ് റെജി ഡാനിയേലും നന്ദി അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല