സജീവ് സെബാസ്റ്റ്യന്‍ (നനീട്ടന്‍): കഴിഞ്ഞ എട്ടുവര്‍ഷക്കാലമായി ചെറിയ തെറ്റിദ്ധാരണകളുടെ പേരില്‍ രണ്ടായി കഴിഞ്ഞിരുന്ന ഇന്‍ഡസ് അസോസിയേഷനും കേരളാ ക്ലബ് നനീട്ടനും ഈ ഈസ്റ്റര്‍ വിഷുദിന നാളുകളില്‍ ഒന്നിക്കുന്നു .നീണ്ട എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം രണ്ടു അസോസിയേഷനുകളും സംയുക്തമായി നടത്തുന്ന ഈസ്റ്റര്‍ വിഷുദിനാഘോഷങ്ങള്‍ ഞായാറാഴ്ച വൈകുന്നേരം നനീട്ടനിലെ ഔര്‍ ലേഡി ഓഫ് എന്‍ജെല്‍സ് പാരിഷ് ഹാളില്‍ വച്ച് നടക്കും.നനീട്ടന്‍ മലയാളികളുടെ ആഗ്രഹപ്രകാരം കഴിഞ്ഞ കുറെ നാളുകളിലായി ഇന്‍ഡസിന്റെയും കേരളാ ക്ലബ്ബിന്റെയും ഭാരവാഹികള്‍ നടത്തിയ ചര്‍ച്ചകളിലാണ് ഇനി മുതല്‍ പൊതു പരിപാടികള്‍ ഒന്നിച്ചു നടത്തുവാനായി തീരുമാനിച്ചത്.
ഭിന്നിപ്പിന്റെയും തെറ്റിപ്പിരിയിലിന്റെയും ഈ കാലത്തു ഒന്നിച്ചു ചേര്‍ന്ന് മുന്നോട്ട് പോകുവാന്‍ തീരുമാനിച്ചത് ഈ ഈസ്റ്റര്‍ വിഷുക്കാലത്തെ ഏറ്റവും നല്ല ഒരു സന്ദേശമായാണ് നനീട്ടണിലെ ജനങ്ങള്‍ സ്വീകരിച്ചത് .ഈ ഒന്നാകലോടെ വര്‍ഷങ്ങള്‍ക്കു ശേഷംനനീട്ടനിലെ ഏറ്റവും വലിയ ഒരു ജനപങ്കാളിത്തമുള്ള പ്രോഗ്രാമായി നാളത്തെ ഈസ്റ്റര്‍ വിഷുദിനാഘോഷങ്ങള്‍ മാറും.വര്‍ഷങ്ങള്‍ക്കു ശേഷം ഒരു കുടുബാംഗങ്ങളെ പോലെ പരസ്പരം സൗഹൃദങ്ങള്‍ പങ്ക് വക്കുവാനും കുട്ടികള്‍ക്കും ഒരുമിച്ചു കൂടുവാനുള്ള ഒരു വേദിയുമായി, നാളത്തെ പ്രോഗ്രാമിനെ ആകാംക്ഷയോടെ ആണ് മലയാളികള്‍ കാത്തിരിക്കുന്നത് .ഈ ഒരുമയുടെ സന്ദേശം ഉള്‍ക്കൊള്ളുന്നതിനോടൊപ്പം തന്നെ മനുഷ്യ നന്മയും ലാക്കാക്കി മാഞ്ചസ്റ്ററിലെ ജെയിംസിനു വേണ്ടിയിട്ടുള്ള stem സെല്‍ ക്രോസ്സ് മാച്ചിങ്ങിനു വേണ്ടി ഉപഹാര്‍ ചാരിറ്റബിള്‍ സംഘടനയുമായി ചേര്‍ന്ന് സാമ്പിള്‍ കളക്ഷന്‍ നാളത്തെ പ്രോഗാമില്‍ എടുക്കുവാനുള്ള സജീകരണങ്ങള്‍ ഉണ്ടായിരിക്കും.
ഈ ആഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടുവാന്‍ ട്യൂണ്‍ ഓഫ് ആര്‍ട്ട് നോര്‍ത്താംപ്ടനിലെ പത്തോളം കലാകാരന്മാര്‍ ഒരുക്കുന്ന ലൈവ് ഓര്‍ക്കസ്ട്രയും ,മണിപ്പാട്ടുകളും കുട്ടികളുടെ വിവിധയിനം പ്രോഗ്രാമുകളും സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്.വളര്‍ന്നു വരുന്ന ഭാവി തലമുറക്ക് വേണ്ടി എല്ലാ ഭിന്നിപ്പുകളും മാറ്റി വച്ച് ഒരുമിച്ചു പോകുവാന്‍ ഞങ്ങള്‍ എടുത്ത ഈ തീരുമാനം ഭിന്നിച്ചു നില്‍ക്കുന്ന മറ്റുള്ള ആസോസിയഷനുകള്‍ക്കും ഒരു നല്ല മാതൃക ആകട്ടെ എന്ന് ഞങ്ങള്‍ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല