പ്രവാചകന്‍ മുഹമ്മദ് നബിയുടെ വിവാദ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ച പത്രത്തിനു നേര്‍ക്ക് ആക്രമണം നടത്താന്‍ പദ്ധതിയിട്ട നാല് ഭീകരരെ ഡെന്‍മാര്‍ക്ക് രഹസ്യാന്വേഷണ ഏജന്‍സി കഴിഞ്ഞ ദിവസം പിടികൂടി. ആക്രമണ ലക്‍ഷ്യവുമായെത്തിയ അഞ്ചാമതൊരാള്‍ പൊലീസിന്റെ വലയിലാണ് കുടുങ്ങിയത്.
അറസ്റ്റിലായ നാല് പേര്‍ സ്വീഡനില്‍ താമസിക്കുന്നവരാണെന്ന് ഡെന്‍മാര്‍ക്ക് രഹസ്യാന്വേഷണ ഏജന്‍സിയായ പെറ്റ് വെളിപ്പെടുത്തി. പിടിയിലായവരില്‍ ലെബനന്‍ വംശജരും ഒരു ഇറാഖ് വംശജനും ഒരു ടുണീഷ്യക്കാരനും ഉള്‍പ്പെടുന്നു.
ചൊവ്വാഴ്ച രാത്രി ഡെന്‍മാര്‍ക്കിലെത്തിയ ഇവര്‍ ജ്യല്ലാന്‍ഡ്സ് – പോസ്റ്റന്‍ പത്രത്തിന്റെ ഓഫീസില്‍ കടന്നു കയറി ആകാവുന്നിടത്തോളം ആളുകളെ വധിക്കാനായിരുന്നു പദ്ധതിയിട്ടിരുന്നത്.
കര്‍ട്ട് വെസ്റ്റര്‍ഗാര്‍ഡ് എന്ന കാര്‍ട്ടൂണിസ്റ്റായിരുന്നു പത്രത്തില്‍ വിവാദ കാര്‍ട്ടൂണ്‍ വരച്ചത്. തലപ്പാവില്‍ ബോംബുമായി നില്‍ക്കുന്ന പ്രവാചകനെയായിരുന്നു വെസ്റ്റര്‍ഗാര്‍ഡ് സൃഷ്ടിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല