തെന്നിന്ത്യന്‍ മാദകറാണി നമിതക്ക് വിവാദങ്ങളോട് പ്രിയമാണ്. ഇത് ഞാന്‍ പറയുന്നതല്ല, നടിയുടെ അടുത്തിടെയുള്ള പെരുമാറ്റം കണ്ട് ആരാധകര്‍ പറയുന്നതാണ്.
നടി സോനയുമായുള്ള വാഗ്വാദങ്ങളുണ്ടാക്കിയ പുകില്‍ കെട്ടടങ്ങിയിട്ടില്ല. അതിനു മുമ്പ് തന്നെ അടുത്ത വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. ചേരനാണ് പുതിയ കഥയിലെ നായകന്‍. ചേരന്‍ തന്റെ ആംഗ്യങ്ങളെ മോശമായി ചിത്രീകരിച്ചു എന്നാണ് നടിയുടെ ഇപ്പോഴത്തെ പരാതി.
കഥയിങ്ങനെ, കഴിഞ്ഞ വെള്ളിയാഴ്ച ‘അംബുലി’ എന്ന ത്രി.ഡി ചിത്രത്തിന്റെ ഓഡിയോ പുറത്തിറങ്ങുന്നതുമായി ബന്ധപ്പെട്ട നമിത ചെന്നൈയിലെത്തിയിരുന്നു. ലോഞ്ച് പരിപാടിയില്‍ പാര്‍ത്ഥിപന്‍, ചേരന്‍, കായര്‍, ബ്ലാസ്, നരേഷ് അയ്യര്‍, നിര്‍മ്മാതാവ് ലോക്‌നാഥന്‍, സംവിധായകര്‍ ഹരി ശങ്കര്‍-ഹരി നാരായണന്‍ തുടങ്ങി ചിത്രത്തിലെ അണിയറ പ്രവര്‍ത്തകര്‍ മുഴുവനുണ്ടായിരുന്നു വേദിയില്‍.
കൃത്യസമയത്തു തന്നെ നമിത വേദിയിലെത്തി. കറുത്ത ജീന്‍സും, കടുംനീല ടോപ്പുമായിരുന്നു വേഷം. നടി വേദിയില്‍ പ്രവേശിച്ചതോടെ എല്ലാവരുടേയും ശ്രദ്ധ അങ്ങോട്ടായി. ചടങ്ങിന്റെ ഭാഗമായി പ്രേക്ഷകരോട് സംസാരിക്കാന്‍ നമിതയെ ക്ഷണിച്ചു. ‘ഹായ് മച്ചാന്‍സ്’ എന്ന അഭിസംബോധനയോടെയാണ് നമിത പ്രസംഗം ആരംഭിച്ചത്. ഇതോടെ ആരാധകര്‍ വിസിലടിക്കാനും, ബഹളമുണ്ടാക്കാനും തുടങ്ങി. അവസാനം ഒരു ഫ്‌ളൈയിംങ് കിസ് നല്‍കിയാണ് നടി പ്രസംഗം അവസാനിപ്പിച്ചത്. ഇതിനുശേഷം വേദിവിടുകയും ചെയ്തു.
ചേരന്‍ പ്രസംഗിക്കാനായെത്തിയതോടെയാണ് ശരിക്കുള്ള പുകില്‍ തുടങ്ങുന്നത്. നമിതയുടെ ചേഷ്ടങ്ങളെ ശക്തമായി വിമര്‍ശിച്ചുകൊണ്ടാണ് ചേരന്‍ പ്രസംഗം തുടങ്ങിയത്. ഇത് ഒരു പൊതുപരിപാടിയാണ്. അവിടെ ഒരു പെണ്‍കുട്ടി ഫ്‌ളൈയിംങ് കിസ് നല്‍കിയപ്പോള്‍ എല്ലാവരും വിസിലടിച്ചു പ്രോത്സാഹിപ്പിച്ചു. നിങ്ങളുടെ വീട്ടിലെ സ്ത്രീയാണ് ഇങ്ങനെ ചെയ്തതെങ്കില്‍ ഇതുപോലെ വിസിലടിക്കുമോ എന്നും ചേരന്‍ ചോദിച്ചു.
തന്റെ ആരാധകരോടുള്ള സ്‌നേഹം പ്രകടിപ്പിക്കാനായി ഒരു കിസ് നല്‍കിയതില്‍ അത്രയ്ക്ക് മോശമായി എന്താണുള്ളതെന്നാണ് നമിതയുടെ ചോദ്യം. താന്‍ ഇതിനു മുമ്പും ഇങ്ങനെ ചെയ്തിട്ടുണ്ട്. അതില്‍ ചേരന്‍ കരുതും പോലും മറ്റ് അര്‍ത്ഥങ്ങളില്ലെന്നും നടി തുറന്നടിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല