കന്നട സിനിമാ ലോകം ‘സൂപ്പര്‍’ സൂപ്പറാണെന്നാണ് പ്രഖ്യാപിച്ചു കഴിഞ്ഞു. നയന്‍താരയോടൊപ്പം കന്നടത്തിലെ പ്രമുഖ താരം ഉപേന്ദ്രയും അഭിനയിച്ച ‘സൂപ്പര്‍’ അതേസമയത്ത് ഇറങ്ങിയ എല്ലാ ചിത്രങ്ങളുടെയും കളക്ഷന്‍ റെക്കോഡുകള്‍ ഭേദിച്ചതായാണ് കണക്കുകള്‍. പത്ത് വര്‍ഷത്തെ ഇടവേളയ്ക്കുശേഷം ഉപേന്ദ്ര സംവിധാനത്തിലേക്ക് തിരിച്ചു വന്ന ചിത്രം കൂടിയാണ് ഇത്. നയന്‍താരയുടെ അഭിനയത്തെ പ്രേക്ഷകര്‍ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്.
ലണ്ടനില്‍ സ്ഥിരതാമസമാക്കിയ വ്യവസായി സുഭാഷ് ചന്ദ്ര ഗാന്ധിയുടെ കഥയാണ് ‘സൂപ്പര്‍.’ ലണ്ടനില്‍ പരിപാടിക്കെത്തുന്ന ഇന്ദിര എന്ന നര്‍ത്തകിയെ ഇദ്ദേഹം വിവാഹം കഴിക്കുന്നതും തുടര്‍ന്ന് നടക്കുന്ന സംഭവ വികാസങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. നയന്‍താരയ്ക്കു പുറമെ ‘മാതൃഭൂമി- എ നേഷന്‍ വിത്തൗട്ട് വിമന്‍’ എന്ന ചിത്രത്തിലൂടെ പ്രശസ്തയായ ടുലിപ് ജോഷിയും ചിത്രത്തിലുണ്ട്. ഉപേന്ദ്രയുടെ ചിത്രത്തിനൊപ്പം ശിവ് രാജ്കുമാറിന്റെ മൈലാരി, ഭാവനയും പുനീത് രാജ് കുമാറും അഭിനയിച്ച ‘ജാക്കി’ എന്നീ സിനിമകള്‍ തിയേറ്ററിലുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല