ടോളിവുഡില്‍ വീണ്ടും നയന്‍താരയുടെ ഗ്ലാമര്‍, വില്ല് എന്ന സൂപ്പര്‍ഹിറ്റ് തമിഴ് ചിത്രത്തിന്റെ തെലങ്ക് പതിപ്പായ യമ കന്ത്രിയിലാണ് നയന്‍താര ആവോളം ഗ്ലാമര്‍ പ്രദര്‍ശനവുമായി എത്തുന്നത്. ചിത്രം ഫെബ്രുവരിയില്‍ റീലിസ് ചെയ്യും. തമിഴ് വില്ലില്‍ നിന്നും വ്യത്യസ്തമായി ഇതില്‍ കൂടുതല്‍ സീനുകള്‍ ചേര്‍ത്തിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
ചിത്രത്തില്‍ നയന്‍താര വീണ്ടും ബിക്കിനിയണിയുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. തമിഴില്‍ നയന്‍താര ബിക്കിനിയിട്ട് അഭിനയിച്ച ബില്ലയെന്ന ചിത്രം വലിയ വാര്‍ത്തയായിരുന്നു. ഇപ്പോള്‍ യമകാന്ത്രിയിലൂടെ അതേ തരംഗം കോളിവുഡിലും ഉണ്ടാക്കാന്‍ ഒരുങ്ങുകയാണ് നയന്‍സ്. വിജയുമായുള്ള ഇന്റിമേറ്റ് സീനുകളും ചിത്രത്തിലുണ്ടെന്നാണ് കേള്‍വി.
കാമുകന്‍ പ്രഭുദേവ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നയന്‍സ് മികച്ച പ്രകടനമാണത്രേ കാഴ്ചവയ്ക്കുന്നത്. നയന്‍സിന്റെ ഗ്ലാമര്‍ തന്നെയാണ് ചിത്രത്തിന്റെ പ്രധാന ആകര്‍ഷണഘടകമെന്നാണ് കേള്‍ക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല